0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 20 [Smitha]

Author : സ്മിത Read All Parts 19.1K

നിന്നു.

“എന്‍റെ ദേവൂട്ടി,”

അയാള്‍ അവളുടെ തോളില്‍ പിടിച്ചു.

“നിന്നോട് ഞാന്‍ പറഞ്ഞതല്ലേ ഞാനന്ന് അവളെ കണ്ടാരുന്നെന്ന്. അവളന്ന് പറഞ്ഞതാ ആരോടും പറയത്തില്ല എന്ന്!”

“എന്നാപ്പറ!”

ദേവൂട്ടി ചീറി.

“അതെ ദിവസം എങ്ങനെയാ എന്‍റ പണി പോയെ?”

“ഹ്മം...”

ചാക്കോ നെറ്റിയില്‍ വിരല്‍ അമര്‍ത്തി അവളെ നോക്കി.
ഗീതികയുടെ ചാക്കോയുടെ നേര്‍ക്കുള്ള പോസ്സെസ്സീവ്നെസ്സ് എത്രത്തോളമുണ്ട് എന്ന് എനിക്ക് അറിയാം.
അതുകൊണ്ട് തന്നെ ദേവൂട്ടി പറഞ്ഞ കാര്യം സത്യമാകാനാണ് സാധ്യത.

“ഇനി എനിക്ക് എവിടെയൊക്കെ തെണ്ടിയാലാ ഒന്ന് രണ്ടു വീട്ടില്‍ പണി കിട്ടുന്നെ?”

ദേവൂട്ടി വിഷമത്തോടെ പറഞ്ഞു.

“കൊറെ ദൂരത്ത് ഏതേലും വീട്ടില്‍ എനിക്ക് പണി കിട്ടി എന്നുതന്നെ വെക്കുക. അന്നേരം എങ്ങനെ എനിക്ക് നിങ്ങളെ കാണാന്‍ പറ്റും?”

“നീയീക്കാര്യം എനിക്ക് വിട്ടേക്ക് ദേവൂട്ടി,”

ചാക്കോ അവളുടെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.

“ഞാന്‍ ഇതിന്‍റെ ബാക്കി നോക്കിക്കോളാം,’

“ആഹാ!”

ദേഷ്യവും പരിഹാസവും തുളുമ്പുന്ന സ്വരത്തില്‍ ദേവൂട്ടി പറഞ്ഞു.

“നിങ്ങക്ക് എന്നാ ചെയ്യാന്‍ പറ്റും? നമ്മളെ അന്ന് ഗീതിക കൊച്ചമ്മ കയ്യോടെ പൊക്കിയില്ലേ? അവര് മറ്റുള്ളോരോട് പറഞ്ഞാ ഒറപ്പാ അവരാരും എനിക്ക് പണി തരിയേല. എല്ലാരും അറിഞ്ഞുകാണും അത്. നാണക്കേട്! നിങ്ങടെ ജോലീം കൊഴപ്പത്തിലാ അറിയാമോ? എന്നിട്ട് പറയുവാ എനിക്ക് വിട്ടേരെ എന്ന്! പണിക്ക് വരുന്ന പെണ്ണിന്‍റെ കൂടെ ഡിങ്കോള്‍ഫി കളിക്കുന്ന വാച്ച്മാനേ പുറത്താക്കണമെന്ന് ബില്‍ഡിങ്ങിലെ മുഴുത്തോന്മാര് പറയും. അല്ലേല്‍ കണ്ടോ!”

“നിന്നോട് ഞാന്‍ പറഞ്ഞു ദേവൂട്ടി ഇക്കാര്യം എനിക്ക് വിട്ടേക്ക് എന്ന്!”

ചാക്കോ ശബ്ദമുയര്‍ത്തി.

“എനിക്ക് ടൈം ഇല്ല. അറിയാല്ലോ!”

ചാക്കോ അവളെ ഭിത്തിയുടെ നേര്‍ക്ക് പതിയെ തള്ളി.

💬 Comments

View all comments