Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 5 [Smitha]
പിന്നെയും ബാൽക്കണിയിലേക്ക് പോയി...അന്നേരം ദേവൂട്ടി ചാക്കോച്ചേട്ടന്റെ അടുത്ത് നിന്നും തിരിച്ചുപോകുന്നതാ ഞാൻ കണ്ടത്! അവള് അൽപ്പം കഴിഞ്ഞ് തിരിഞ്ഞ് നിന്ന് കയ്യുയർത്തി അഞ്ചു വിരലുകൾ വിടർത്തിക്കാണിക്കുന്നത് കണ്ടു...ചാക്കോച്ചേട്ടൻ തലകുലുക്കുന്നതും ...അവള് ഫ്‌ളാറ്റ് ബിൽഡിങ്ങിലേക്ക് കയറി ...അവള് കണ്ണിൽ നിന്ന് മറഞ്ഞു കഴിഞ്ഞുവെന്ന് ഉറപ്പായപ്പോൾ ചാക്കോച്ചേട്ടൻ ബാൽക്കണിയിലേക്ക് നോക്കി എന്റെ നേരെ കൈ
വീശിക്കാണിച്ചു... അയാടെ കയ്യിലപ്പോൾ ബിൽഡിങ്ങുകളുടെ താക്കോൽ ഇരിക്കുന്നത് ഞാൻ കണ്ടു.. ഞാൻ തിരിച്ച് കൈ വീശിക്കാണിക്കാനൊന്നും പോയില്ല ..തിരിഞ്ഞു നടന്നു ...അകത്തേക്ക് വന്നു ....അകത്തേക്ക് കയറി ജയനോടൊപ്പം ടി വി കാണാൻ തുടങ്ങി ...കുറെ കണ്ടുകഴിഞ്ഞപ്പോൾ ജയൻ ഉറക്കം തൂങ്ങാൻ തുടങ്ങി..അവന്റെ ആഫ്റ്റർനൂൺ ഉറക്കത്തിന്റെ സമയം ..അവനെ ഉറക്കി കിടത്തിയിട്ട് ഞാൻ പിന്നേം ബാൽക്കണിയിലേക്ക് പോയി...”
"ഓക്കേ"
കഥ എങ്ങോട്ടു പോകുമെന്നറിയാൻ എനിക്ക് ശരിക്കും ആകാംക്ഷ കയറി.
"പിന്നെ ബാൽക്കണിയിൽ നിന്ന് നോക്കീപ്പം താഴെ ചാക്കോച്ചേട്ടൻ നിക്കുന്നത് കണ്ടില്ല,"
ഗീതിക തുടർന്നു.
"വാച്ച്മാന്റെ കസേരേൽ അപ്പോൾ കുഞ്ഞുമോൻ ഇരിക്കുന്നത് കണ്ടു..ഞാൻ എടത്തും വലത്തും ഒക്കെ നോക്കി.പക്ഷെ ചാക്കോച്ചേട്ടൻ അവിടെഒരിടത്തും ഒണ്ടാരുന്നില്ല. ദേവൂട്ടീം. അപ്പോൾ എനിക്ക് ശരിക്കും സംശയം ഉണ്ടായി..."
"അവര് പഴേപോലെ ലീലേടെ ഫ്‌ളാറ്റിന്റെ റൂഫിൽ പണി തുടങ്ങിക്കാണും എന്നല്ലേ?"
ഞാൻ ചോദിച്ചു.
"ഇടയ്ക്ക് പറയല്ലേ!"
ഗീതിക എന്നെ വിലക്കി.
"അതിന്റെ ക്രമത്തിന് പറയാം ഞാൻ! അതെ ..അതുതന്നെയാ ഞാനും കരുതിയെ! അവര് ഡിങ്കോൾഫി വെക്കാൻ വേണ്ടി ഏതേലും ആളില്ലാത്ത ഫ്‌ളാറ്റിൽ കൂടിക്കാണും എന്ന്! അതുകൊണ്ട് ഞാൻ ലീലേടെ ഫ്‌ളാറ്റിന് നേരെ ഒച്ചയെടുക്കാതെ നടന്നു. കരുതിയപോലെ കതക് ചാരിയിട്ടിരുന്നതേ ഒണ്ടാരുന്നുള്ളൂ. ഞാൻ അകത്തേക്ക് ചെന്ന്
💬 Comments
View all comments