0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 7 [Smitha]

Author : സ്മിത Read All Parts 15.4K
അയാൾ? മനസ്സ് മുഴുവനും ചാക്കോയുടെയും കുഞ്ഞുമോന്റെയും ചിരിയും പരിഹാസവും നിറഞ്ഞ മുഖങ്ങളാണ്. "എങ്ങോട്ടാ പോകേണ്ടതെന്ന്?" ഓട്ടോറിക്ഷാക്കാരൻ ശബ്ദമുയർത്തി ചോദിച്ചു. "ഇനോർബിറ്റ് മാൾ!" ഞാൻ പറഞ്ഞു. ചുരുക്കി പറഞ്ഞാൽ ചാക്കോച്ചേട്ടനെ നേർക്ക് നേർ കാണേണ്ട സന്ദർഭം ഞാൻ ബോധപൂർവ്വം ഒരു ദിവസത്തേക്കെങ്കിലുമൊഴിവാക്കി. ഞാൻ മാളിലേക്ക് പോയി. കുറച്ച് ഷോപ്പിംഗ് ചെയ്തു. കുറച്ച് പുസ്തകങ്ങൾ വാങ്ങി. ഒരു സിനിമ കണ്ടു. നല്ലൊരു റെസ്റ്റോറൻറ്റിൽ ലഞ്ച് കഴിച്ചു. അതൊക്കെ ചെയ്തു കഴിഞ്ഞ് പിന്നെയും അൽപ്പം കൂടി സമയം കിട്ടിയപ്പോൾ ഞാൻ മമ്മിയെ വിളിച്ചൽപ്പം സംസാരിച്ചു. അപ്പോഴേക്കും ജയകൃഷ്ണന്റെ സ്‌കൂൾ വിടുന്ന സമയം ഏകദേശമായിരുന്നു . ഒരുഓട്ടോറിക്ഷാ വിളിച്ച് ഞാൻ സ്‌കൂളിലേക്ക് ചെന്നു. ബസ്സ് ഡ്രൈവറോട് പറഞ്ഞിട്ട് ഞാനവനെയും കൊണ്ട് പാർക്കിലേക്ക് പോയി. അവനിഷ്ടമുള്ള പലഹാരങ്ങളും ഐസ്ക്രീമുമൊക്കെ വാങ്ങിക്കൊടുത്ത് ഞാൻ അവൻ പറഞ്ഞതനുസരിച്ച് ഒരു കാർട്ടൂൺ മൂവി കാണിക്കാൻ വീണ്ടും തീയറ്ററിൽ പോയി. ഇതെല്ലം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ രാത്രി പത്തര കഴിഞ്ഞിരുന്നു. ഗേറ്റിലെത്തിയപ്പോൾ ചാക്കോച്ചേട്ടനെ അവിടെയൊന്നും കണ്ടില്ല.
കുഞ്ഞുമോൻ ഗേറ്റിനടുത്ത് ആരോടോ സംസാരിച്ച് നിൽക്കുന്നത് കണ്ടു. ജയകൃഷ്ണനെയും കൊണ്ട് ഞാൻ തിടുക്കത്തിൽ അകത്തേക്ക് പോയത്കൊണ്ട് അവനെന്നെ കണ്ടില്ല. സ്‌കൂൾ വിട്ടതിന് ശേഷം ഫ്‌ളാറ്റിലെത്തുവോളവും ജയൻ നല്ല സന്തോഷത്തിലും ഉത്സാഹത്തിലുമായിരുന്നെങ്കിലും അകത്ത് കയറിയതേ അവനുറക്കം തൂങ്ങാൻ തുടങ്ങി. നാളെ എന്താകുമെന്നോ എങ്ങനെയാകുമെന്നോ ഒന്നുമെനിക്കറിയില്ല. ഇന്ന് മറ്റൊന്നും സംഭവിക്കാത്തത് കൊണ്ട് ഫ്രഷ്നസ്സ് ഫീൽ ചെയ്യുന്നു രാജേഷേട്ടാ. നാളെ തീരുമാനിക്കാം നാളെ എന്താണ് ചെയ്യേണ്ടതെന്ന്. ഒത്തിരി സ്നേഹത്തോടെ, രാജേഷേട്ടന്റെ, ഗീതിക. മെയിൽ വായിച്ച് കഴിഞ്ഞ് എനിക്ക് തോന്നിയ നിരാശയ്ക്ക് കണക്കില്ല. ഉഗ്രനൊരു സ്ഫോടനമാണ് പ്രതീക്ഷിച്ചത്. നല്ലൊരു

💬 Comments

View all comments