0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 8 [Smitha]

Author : സ്മിത Read All Parts 14.7K
വാദിച്ച് ജയിക്കാൻ ശ്രമിക്കുന്നത് പോലെ അവൾ പറഞ്ഞു. അവളുടെ വാക്കുകൾ എനിക്കത്ര വിശ്വസനീയമായി തോന്നിയില്ല. പക്ഷെ അവളെ ആപ്പിലാക്കാനും ഞാനിഷ്ടപ്പെട്ടില്ല. പ്രത്യേകിച്ച് ഫോണിലൂടെ. ഗീതിക എന്നോട് ഇന്ന് വരെ സത്യം മാത്രമേ പറഞ്ഞിട്ടുള്ളു . അവളിപ്പോൾ എന്തെങ്കിലുമൊളിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാവണം. അവൾക്കിഷ്ടമുള്ളപ്പോൾ, അവളുടേതായ രീതിയിൽ തന്നെ അവളെന്നോട് സത്യം പറയട്ടെ! അല്ലാതെ നിർബന്ധിച്ച് പറയിപ്പിക്കുന്നതിൽ കാര്യമില്ല!
ഞാൻ തീർച്ചപ്പെടുത്തി."ഓക്കേ..ഇനിയെന്താ?" അപ്പോഴാണ് അവൾക്ക് പിമ്പിലുള്ള ഡോർബെൽ ശബ്ദിക്കുന്ന സ്വരം ഞാൻ കേൾക്കുന്നത്. "രാജേഷേട്ടാ! എനിക്ക് പോണം!" ഗീതിക തിടുക്കത്തിൽ പറയുന്നത് ഞാൻ കേട്ടു. "ഞാൻ മെയിലയക്കാം!" അപ്പുറത്ത് ഫോൺ ബന്ധം നിലച്ചു. ഫോൺ കാതിൽത്തന്നെ വെച്ച് ഞാൻ അൽപ്പ സമയം നിന്നു. കാര്യങ്ങൾക്കൊക്കെ നല്ല പുരോഗതിയുണ്ടല്ലോ! ഞാനോർത്തു. ചിലപ്പോൾ ഇതിലും കൂടുതൽ പുരോഗമിച്ചേക്കും! ഗീതികയുടെ മെയിൽ വരുവോളം അൽപ്പം ആകാംക്ഷയിലായിരുന്നു ഞാൻ. കുറെ മണിക്കൂറുകൾക്ക് ശേഷം എന്തായാലും അവളുടെ മെയിലെനിക്ക് കിട്ടി. കുറെ കാര്യങ്ങൾ അതിൽനിന്ന് വ്യക്തമാവുകയും ചെയ്തു. ഇ - മെയിൽ - 3 എന്റെ ഏറ്റവും പ്രിയപ്പെട്ട രാജേഷേട്ടന്--- ആദ്യമായി രാജേഷേട്ടനോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഫോണിലൂടെ സംസാരിച്ചപ്പോൾ മുഴുവൻ സത്യവും ഞാൻ പറഞ്ഞില്ല എന്ന് രാജേഷേട്ടന് മനസ്സിലായി എന്ന് എനിക്കറിയാം. ഫോണിൽക്കൂടി സംസാരിക്കുമ്പോൾ എനിക്കെന്തോ പറ്റുന്നില്ല രാജേഷേട്ടാ. മെയിലിലൂടെ പറയുമ്പോൾ എനിക്ക് പ്രശ്നമില്ല. ചാക്കോച്ചേട്ടനെ പറ്റി നമ്മൾ പറയുന്നതൊക്കെയും മേലിൽ ഇ മെയിലിൽ ആയിരിക്കും. കുഴപ്പമില്ലല്ലോ? ഇനി ഞാൻ ഉള്ളതെല്ലാം പറയാം. എപ്പോഴാണ് ഇന്റർനെറ്റ് കണക്ഷൻ പോയതെന്ന് രാജേഷേട്ടൻ പറഞ്ഞല്ലോ. അയാള് നമ്മുടെ ബെഡ് റൂമിൽ, സാധനവും കയ്യിൽ പിടിച്ച് എന്റെ നേരെ നിന്നപ്പോൾ

💬 Comments

View all comments