Chapter Title : ഗേള്‍ഫ്രണ്ട് [Master]
അവളിറങ്ങി അവനെ നോക്കി.
“പോട്ടേടാ” വിടര്‍ന്ന ചിരിയോടെ അവള്‍ ചോദിച്ചു.
“ഉം. നാളെ കാണാം”
“കാണാം. പക്ഷെ അതിനു മുമ്പ് നീ ഞാനയച്ച മെസേജ് ഒന്ന് നോക്കണേ” കള്ളച്ചിരിയോടെ അവള്‍ പറഞ്ഞു.
“എന്ത് മെസേജ്” ഫോണെടുക്കാന്‍ പോക്കറ്റിലേക്ക് കൈ ഇടുന്നതിനിടെ അവന്‍ ചോദിച്ചു.
“നീ കാണ്”
അങ്ങനെ പറഞ്ഞിട്ട് അവള്‍ സ്കൂട്ടറിലേക്ക് കയറി അത് സ്റ്റാര്‍ട്ട് ചെയ്തു. അഭി മൊബൈല്‍ എടുത്ത് വാട്സപ്പില്‍ വന്ന വിഷ്ണുപ്രിയ അയച്ച വീഡിയോ ലിങ്കില്‍ വിരലമര്‍ത്തി.
“ബൈ..” വീണ്ടുമൊരു ചിരിയോടെ അവള്‍ സ്കൂട്ടര്‍ റോഡിലേക്ക് ഓടിച്ചിറക്കിയപ്പോള്‍, ഫോണില്‍, മീരയെ പിന്നിലിരുത്തി പോകുന്ന തന്നെത്തന്നെ അഭി കണ്ടു!
ഈ സമയത്ത് തന്റെ ഫോണില്‍ വിഷ്ണുപ്രിയ അയച്ച ചുംബന സ്മൈലി നോക്കി പുഞ്ചിരിച്ചുകൊണ്ട് നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു കര്‍ണ്ണന്‍...
💬 Comments
View all comments