Chapter Title : ഗിരിജ ചേച്ചിയും ഞാനും 11 [Aromal]
പറഞ്ഞും ഇരിക്കാവല്ലോ. ഞാനും ഗിരിജ ചേച്ചിയും ബേക്കറിയുടെ അകത്തേക്ക് കയറി വന്നപ്പോൾ തന്നെ അവിടെയിരുന്ന ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു അല്ലെങ്കിലും അത് വളരെ സ്വാഭാവികമാണ് നമ്മൾ ഏതെങ്കിലും ഹോട്ടലിലോ അങ്ങനത്തെ ഏതെങ്കിലും സ്ഥലത്തോ ഇരിക്കുമ്പോൾ അങ്ങോട്ട് പുതിയതായി ആരേലും വരുമ്പോൾ നമ്മളവരെ സ്വാഭാവികമായും ഒന്ന് നോക്കുവല്ലോ അതേ ഇവിടെയും സംഭവിച്ചൊള്ളൂ. കാഴ്ചയിൽ എന്നെയും ഗിരിജ ചേച്ചിയേയും കണ്ടാൽ നല്ല പ്രായ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ഞങ്ങൾ അമ്മയും മകനുമാണെന്ന് അവിടെയിരുന്നവർക്ക് തോന്നിക്കാണും അതുകൊണ്ടാവും പിന്നെയാരും തന്നെ ഞങ്ങളെ ശ്രദ്ധിച്ചില്ല. സാധാരണ ഇത്തരം സ്ഥലങ്ങളിലൊക്കെ കല്യാണം കഴിക്കാത്ത ഒരാണും പെണ്ണും ഒരുമിച്ചു വന്നാൽ ആൾക്കാരൊക്കെ വേറെ ഒരു രീതിയിലായിരിക്കും അവരെ നോക്കുന്നത് പക്ഷെ അവിടെയിരിക്കുന്നവർക്ക് അറിയില്ലല്ലോ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ കാമുകിയാണ് എന്റെ കൂടെയിരിക്കുന്നതെന്ന് . എന്തായാലും കാഴ്ചയിലുള്ള ഞങ്ങളുടെ പ്രായ വ്യത്യാസം ഞങ്ങളുടെ ബന്ധത്തിന് ഒരു മറ തന്നെയാണ് എന്നെയും ഗിരിജ ചേച്ചീനെയും പരിചയമില്ലാത്തവർക്ക് ഒറ്റ നോട്ടത്തിൽ ഞങ്ങളമ്മയും മോനുമാണ് പരിചയമുള്ളവർക്ക് ഞങ്ങൾ നല്ല അയൽപക്കക്കാരും ഈ രണ്ട് രീതിയിൽ നോക്കിയാലും ഞങ്ങളുടെ ബന്ധത്തിൽ യാതൊരു അസ്വാഭാവികതയും ആർക്കും തന്നെ തോന്നില്ല . ഞാനവിടെയിരുന്ന മെനു കാർഡ് ചുമ്മാ എടുത്തു നോക്കി ചോറുണ്ടിട്ട് അധികനേരം ആയിട്ടില്ലാത്തതുകൊണ്ട് കാര്യമായി വിശക്കുന്നില്ല എന്നാലും നല്ല ദാഹം തോന്നുന്നുണ്ട്.
"..പൊന്നൂസിനെന്നാ വേണ്ടേ..... "
ഗിരിജ ചേച്ചി കയ്യിലിരുന്ന പേഴ്‌സ് ആ ടേബിളിൽ വെച്ചിട്ട് സ്വസ്ഥമായി ഇരുന്നുകൊണ്ട് ചോദിച്ചു.
"..എനിക്കൊരു ഫ്രഷ് ലൈം മതി ചേച്ചീ ..."
"...കഴിക്കാനൊന്നും വേണ്ടേ ..... "
"....ആദ്യം എന്തേലും കുടിക്കട്ടെ
💬 Comments
View all comments