Chapter Title : ഗിരിജ ചേച്ചിയും ഞാനും 13 [Aromal]
ബാഗ് ഒക്കെ ഊരി വീട്ടിൽ വെച്ചിട്ട് നേരെ ഗിരിജ ചേച്ചിയുടെ വീട്ടിലേക്ക് ചെന്നു. ഗിരിജ ചേച്ചിയുടെ കൊച്ചും വേറേ രണ്ട് പിള്ളേരും മുൻ വശത്തെ തിണ്ണയിലൂടെ കിടന്നോടുന്നുണ്ട് എനിക്കാ പിള്ളേരെ കണ്ടപ്പോളാണ് വന്നിരിക്കുന്നതാരാണെന്നു മനസ്സിലായത് ഗിരിജ ചേച്ചിയുടെ ആങ്ങളയുടെ പിള്ളേരാണ് ഇടയ്ക്കൊക്കെ അവരവിടെ വരാറുള്ളതാണ്. എന്നെ കണ്ടതോടെ അവരെല്ലാമോടി എന്റെ അടുത്തേക്ക് വന്നു.
"....പൊന്നു ചേട്ടായിക്ക് ഓണത്തിന് അവധിയില്ലേ.......ഞങ്ങടെയൊക്കെ സ്കൂളടച്ചല്ലോ ... "
ഗിരിജ ചേച്ചിയുടെ കൊച്ചെന്നോട് ചോദിച്ചു. അവരുടെ സ്കൂളടച്ചിട്ട് രണ്ട് ദിവസമായിട്ടും ഞാൻ കോളേജിൽ പോകുന്നത് കാണുമ്പോൾ അവർക്കൊരു രസമാണ്.
"......നാളെ തൊട്ട് പോകണ്ട......... ഇന്ന് കൊണ്ട് പടുത്തമൊക്കെ തീർന്നു........ ഇവരൊക്കെ എപ്പോഴാ കുട്ടാ വന്നേ... "
"....ഉച്ച ആയപ്പോ...... ഞങ്ങടെ കൂടെ കളിക്കാൻ വരാവോ പൊന്നു ചേട്ടായീ..... "
".....മ്മ്.... ഞാൻ വീട്ടീ പോയിട്ട് വരാം.......... ഗിരിജയമ്മയെന്തിയേ കുട്ടാ...... "
".....ഇവടെയൊണ്ട്..... ഞങ്ങള് വിളിച്ചോണ്ട് വരാം...... "
"....മ്മ്..... "
ഗിരിജ ചേച്ചിയെ വിളിക്കാനായി മൂന്ന് പേരും കൂടെ വണ്ടിയോടിക്കുന്ന ഒച്ചയും കേപ്പിച്ചുകൊണ്ട് നേരെ അകത്തേക്കോടി. ഒത്തിരി നാള് കൂടി വന്നതുകൊണ്ടാവാം എല്ലാവരും അകത്തിരുന്നു ഓരോ വിശേഷം പറച്ചിലും മറ്റുമൊക്കെയാണ്. ഞാൻ വന്നിട്ടുണ്ടെന്ന് മൂന്ന് പേരും കൂടെ അകത്തുപോയി ഉറക്കെ വിളിച്ചു പറയുന്ന ശബ്ദം എനിക്കിവിടെ നിന്നാൽ കേൾക്കാമായിരുന്നു ഈ പിള്ളേരുടെയോരോ കാര്യങ്ങളെ. ഞാൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ ഗിരിജ ചേച്ചി നിമിഷങ്ങൾക്കകം തിണ്ണയിലേക്കു വന്നു ഒരു റോസ് കളറുള്ള നൈറ്റിയാണ് ഗിരിജ ചേച്ചിയപ്പോളിട്ടിരുന്നത്. നൈറ്റി അൽപം ഉയർത്തി അരയിലേക്ക് കുത്തി വെച്ചിരുന്നതുകൊണ്ട് ഗിരിജ ചേച്ചിയുടെ കാൽപാദങ്ങളും സ്വർണ്ണ പാദസരവും എനിക്ക് നന്നായി കാണാമായിരുന്നു.
💬 Comments
View all comments