0%

Chapter Title : ഗിരിജ ചേച്ചിയും ഞാനും 8 [Aromal]

Author : Kambikathakal Read All Parts 1.7K

സമയമപ്പോഴേക്കും ഉച്ചയാകാറായിരുന്നു ഞാൻ കോളേജ് ക്യാന്റീനിൽ നിന്ന് ചോറുമുണ്ടിട്ട് നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു. എന്റെ കൂട്ടുകാരിൽ പലരും എന്നോട് വൈകുന്നേരം പോയാ മതിയെന്ന് നിർബന്ധിക്കുന്നുണ്ടായിരുന്നു വേറൊന്നിനുമല്ല ചുമ്മാ അതിലൂടെയൊക്കെ വായി നോക്കി നടക്കാനാണ് പക്ഷെ എനിക്ക് എത്രയും പെട്ടെന്ന് ഗിരിജ ചേച്ചീടെ അടുത്ത് എത്തിയാ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ.കോളേജിൽ നിന്ന് അധികം വൈകാതെ തന്നെ ഞാൻ വീട്ടിലെത്തി. ബൈക്ക് പോർച്ചിൽ കൊണ്ടെ വെച്ചിട്ട് ഞാൻ വീടിന്റെ താക്കോല് മേടിക്കാനായി ഗിരിജ ചേച്ചീടെ വീട്ടിലേക്ക് ചെന്നു. ചേട്ടൻ എവിടെയോ പോകാനുള്ള തിരക്കിൽ ആണെന്ന് തോന്നുന്നു ഞാൻ ചെല്ലുമ്പോ പുള്ളി ഷിർട്ടിന്റെ കൈ മടക്കിക്കോണ്ടിരിക്കുവാണ് ഗിരിജ ചേച്ചീനെ വെളിയിലൊന്നും കണ്ടില്ല. "ഇന്നെന്നാ പൊന്നൂസേ ഉച്ച വരെയേ ഉണ്ടാരുന്നുള്ളോ " ഷിർട്ടിന്റെ കൈ മടക്കി വെക്കുന്നതിനിടയിൽ ചേട്ടനെന്നോട് ചോദിച്ചു. "ഉച്ച കഴിഞ്ഞു സ്റ്റാഫ് മീറ്റിംഗാ അതാ നേരത്തെ വിട്ടേ " "ചോറൊക്കെ ഉണ്ടിട്ടാണോ പോന്നേ....ഇല്ലെങ്കിൽ ഇവിടുന്നു ഉണ്ടിട്ട് പോയാമതി " "ഞാൻ ക്യാന്റീനിന്നു കഴിച്ചാരുന്നു ...... ഇതെവിടെ പോകുവാ ഈ നട്ടുച്ചക്ക് " "ടൗണീ വരെയൊന്നു പോണം....കുറച്ചു സാധനവൊക്കെ മേടിക്കാനൊണ്ട്.... അവിടെ തന്നേ നിക്കാതെ കേറി വാ പൊന്നൂസേ " ഞാൻ തിണ്ണയിലിട്ടിരുന്ന കസേരയിൽ ചെന്നിരുന്നു അപ്പോഴാണ് ഗിരിജ ചേച്ചി ഞങ്ങളുടെ വർത്തമാനം കേട്ടുകൊണ്ട് പാദസരവും കിലുക്കിക്കൊണ്ട് തിണ്ണയിലേക്ക് ഇറങ്ങി വരുന്നത്. രാവിലെയിട്ടിരുന്ന ഇളം നീലയിൽ വെള്ള പൂക്കളുള്ള നൈറ്റിയാണ് ഗിരിജ ചേച്ചീടെ വേഷം.എന്നെ കണ്ടതോടെ ഗിരിജ ചേച്ചീടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. "ഇന്നുച്ച വരെ ഉണ്ടാരുന്നൊള്ളോ പൊന്നൂസേ" "സ്റ്റാഫ് മീറ്റിംഗാ ഉച്ചകഴിഞ്ഞു.. അതുകൊണ്ട് നേരത്തെ വിട്ടു " "ചോറുണ്ടാരുന്നോ

💬 Comments

View all comments