Chapter Title : ഗിരിജയുടെ മൂന്നാം വരവ് 3 [Vinod M] [Climax]
അവളെ ഞെട്ടിച്ചു കാളിങ് ബെൽ ശബ്ദം.
അവൾ സാരി നേരെ ആക്കി പുറത്തെ ഡോർ തുറന്നു.. മുറ്റത്ത് സുമുഖൻ ആയ ചെറുപ്പക്കാരൻ..
എന്താ
ചേച്ചി.. ഞാൻ റഷീദ്... കാഞ്ഞിരപ്പള്ളിയിൽ നിന്ന.. ഞാൻ വീടുകളിലേക്ക് തടിയുടെ സോഫ സെറ്റി, കട്ടിൽ, അലമാര, എല്ലാ ഫർണിച്ചർ ഐറ്റംസും കൊടുക്കുന്നുണ്ട്..
അയ്യോ ഇപ്പോൾ ഇവിടെ ഒന്നും വേണ്ട..
അവൻ ഹാളിലേക്ക് നോക്കി..
ഒരു സോഫ പോലും ഇല്ലല്ലോ ചേച്ചി.. ഞാൻ ഇൻസ്റ്റാൾമെന്റ് ആയി ആണ് കൊടുക്കുന്നത്.. റെഡി ക്യാഷ് അല്ല.. വില മാത്രം മതി.. ഒരു ലക്ഷം രൂപയുടെ സാധനം എടുത്താൽ നൂറാഴ്ച.. ഒരു ആഴ്ച ആയിരം രൂപ അടച്ചാൽ മതി..
വേണ്ട... ചേട്ടനോട് ചോദിക്കാതെ പറയാൻ പറ്റില്ല..
ശെരി.. ചേച്ചി ചോദിച്ചിട്ടു പറയു.. ഇന്ന് തന്നെ ഈ ഭാഗത്തു നിന്നും കുറെ ഓർഡർ എടുത്തിട്ടുണ്ട്.. അവൻ നാലഞ്ച് പേരുടെ പേരുകൾക്ക് ശേഷം ലതയുടെ പേര് പറഞ്ഞത് അവൾ ശ്രദ്ധിച്ചു..
ഞാൻ ചേട്ടനോട് ചോദിച്ചിട് പറയാം..
മതി ചേച്ചി.. അടുത്ത ആഴ്ച്ച ഞാൻ അവർക്കു സാധനം കൊണ്ട് വരുന്നുണ്ട്. അപ്പോൾ വരാം
അവൻ പോയപ്പോൾ ഗിരിജ ലതയെ വിളിച്ചു.. ലത ഒരു ഡെയിനിങ് ടേബിളും ഒരു സോഫ സെറ്റിയും ഓർഡർ കൊടുത്തിട്ടുണ്ട്..
അന്ന് രാത്രി ശേഖറിനോട് ഗിരിജ വിവരം അവതരിപ്പിച്ചു.. ആദ്യം എതിർത്തെങ്കിലും ഒടുവിൽ ശേഖർ സമ്മതിച്ചു.. ഇൻസ്റ്റാൾമെന്റ് ആണല്ലോ.വീട്ടിൽ സോഫ, ഡെയിനിങ് ടേബിൾ ഒന്നും ഇല്ല.. കസേരകൾ ആകട്ടെ പഴകിയതും..
അടുത്ത ആഴ്ച്ച ഓർഡർ കൊടുത്തത് അനുസരിച്ചു വീട്ടിൽ സാധനങ്ങൾ വന്നു.. തുക കൃത്യമായി അവർ അടച്ചു തുടങ്ങി.. ഏകദേശം
💬 Comments
View all comments