Chapter Title : ഗിരിജയുടെ മൂന്നാം വരവ് [Vinod M]
ഗിരിജ കണ്ണ് നീര് തുടക്കു.. ഇത് ഹോട്ടൽ ആണ്.
എന്താ ഇയാളുടെ പേര്.
സജീവ്
സജീവ്.. ഗിരിജയോട് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്.. കുറച്ചു നേരം ഞങ്ങൾ എന്റെ മുറിയിൽ ഉണ്ടാവും.. ഓക്കേ.. വാ ഗിരിജ..
ഗിരിജ അവനെ നോക്കി
പേടിക്കണ്ട.. വാ.. എനിക്ക് കാര്യങ്ങളുടെ കിടപ്പ് അറിയണ്ടേ..
അയാൾ നടന്നു.
ഗിരീജേച്ചി.. സജീവ് അവളുടെ കൈയിൽ പിടിച്ചു..
സജി.. നമുക്കു എവിടെ എങ്കിലും പോയി ജീവിച്ചാലോ..
ചേച്ചി പെട്ടന്ന്..
അല്ലാതെ എന്ത് ചെയ്യും. നിനക്ക് സമ്മതമാണോ
എനിക്ക്.. അത് പിന്നെ.. പെട്ടന്ന്.. നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നു ആലോചിക്കട്ടെ
ഗിരീജേ.. അയാൾ വീണ്ടും വാതിൽക്കൽ.. വരു..
അവൾ അയാൾക്ക് പിന്നാലെ അയാളുടെ റൂമിലേക്ക് നടന്നു..
എന്താവും അയാൾക്ക് ചോദിക്കാൻ ഉള്ളത്.. തന്റെയും ചേച്ചിയുടെയും റിലേഷൻ ആവും.. ചേച്ചി എല്ലാം പറയുമോ? കുഞ്ഞിന്റെ കാര്യവും..
അവൻ കുഞ്ഞിനെ തലോടി അടുത്ത് കിടന്നു.
ദൈവമേ.. അയാൾ ശേഖരൻ ചേട്ടനോട് പറയരുതേ..പറഞ്ഞാൽ.. ചേച്ചിയും ഞാനും ഒന്നിച്ചു ജീവിക്കണമെങ്കിൽ അത് നടക്കുമോ എന്നറിയില്ല. ചിലപ്പോൾ അയാൾ കൊന്നു എന്ന് വരെ വരാം..
പലതും ആലോചിച്ചു അവൻ തിരിഞ്ഞു മറിഞ്ഞു കിടന്നു.. മണിക്കൂർ രണ്ട് കഴിഞ്ഞു ചേച്ചി പോയിട്ട്.. അവൻ എഴുന്നേറ്റു അയാളുടെ റൂമിന് വാതുക്കൽ പോയി നോക്കി.. അത് അടഞ്ഞു കിടക്കുന്നു. ഇതുവരെ സംസാരിച്ചു തീർന്നില്ലേ.. തിരിഞ്ഞു നടക്കുമ്പോൾ പെട്ടന്ന് അവൻ ഒന്ന് ഞെട്ടി.. ദൈവമേ.. അയാൾ തങ്ങളുടെ പേരിൽ ചേച്ചിയെ എങ്ങാനും.. ഭർത്താവിനോട് പറയാതിരിക്കാൻ ചേച്ചി ചിലപ്പോൾ..
ഏയ്.. അങ്ങിനെ വരില്ല.. തന്റെ ചേച്ചി ഒരിക്കലും അങ്ങിനെ ഇനി
💬 Comments
View all comments