Chapter Title : ഗോൾ 2 [കബനീനാഥ്]
തിരക്കുണ്ടായിരുന്നു…
അപ്രതീക്ഷിതമായി രാവിലെ കണ്ട യുവതിയെ ബസ്സിൽ സുഹാന കണ്ടു……
പാവത്തിന് സീറ്റില്ല… ….
അതായിരിക്കും കഥ വായിക്കാൻ മെനക്കെടാത്തത് എന്ന് മനസ്സിലോർത്ത് അവൾ ചിരിച്ചു…
വീട്ടിലെത്തിയതും പോർച്ചിൽ സ്കൂട്ടി കാണാതിരുന്നപ്പോൾ അവൾക്ക് ദേഷ്യം വന്നു…
അവൻ പിന്നെയും പറ്റിച്ചു… !
ഫോണെടുത്ത് സല്ലുവിനെ വിളിച്ചെങ്കിലും അവൻ കോൾ എടുത്തില്ല…
കളിയിലായിരിക്കും……….!
പതിവു പോലെ വീട്ടുകാര്യങ്ങളും അവളുടെ കാര്യങ്ങളും നടന്നു …
മഹല്ല് കമ്മറ്റിയും സ്വല്പമല്ല, കുറച്ചധികം രാഷ്ട്രീയ പ്രവർത്തനവുമായി നടക്കുന്ന അബ്ദുറഹ്മാൻ എട്ടു മണിയായപ്പോൾ വന്നു……
ഭക്ഷണം കഴിഞ്ഞു…..
ബാപ്പ ഇനി ചാനൽ ചർച്ചകളുടെ മുന്നിലായിരിക്കും……
സുഹാന മുകളിലുള്ള തന്റെ മുറിയിലേക്ക് പോയി…
സല്ലുവിനെ വിളിച്ചു…
അവൻ എടുത്തതേയില്ല… ….
മകൾക്കും ഭർത്താവിനും വാട്സാപ്പിൽ ഓരോ വോയ്സിട്ട് അവൾ , ഷെരീഫ് കൊണ്ടുവന്ന ക്രീമെടുത്ത് കാൽ മുട്ടിനും കൈമുട്ടിനും കഴുത്തിലും തടവി…
പകൽ നടന്ന കാര്യങ്ങൾ അവൾക്ക് ഓർമ്മ വന്നു…
അയാളുടെ കഥ വന്നിട്ടുണ്ടോന്ന് അവൾ നോക്കി… ….
വന്നിട്ടില്ല…….
അഡ്മിനെ ചീത്ത പറഞ്ഞു ഒരാൾ കമന്റിട്ടത് അവൾ കണ്ടു…
ആരാണാവോ ഇത്ര ശ്വാസം മുട്ടി ഇരിക്കുന്നവൻ… ?
വന്ന വോയ്സിനു മറുപടി കൊടുത്ത് ഗുഡ്നൈറ്റ് പറഞ്ഞ് അവൾ കിടന്നു……
പിറ്റേന്ന് നാലരയായി അവൾ എഴുന്നേറ്റപ്പോൾ…
അത് അവളെ സംബന്ധിച്ച് നേരത്തെ തന്നെയായിരുന്നു……
വെറുതെ കിടന്ന് അവൾ ഫോണെടുത്തു നോക്കി…
കഥ വന്നിട്ടുണ്ട്…
കാമമെന്ന വികാരം തൊട്ടു തീണ്ടാതെ , ജിജ്ഞാസ മാത്രം കൊണ്ടാണ് അവൾ വായിച്ചു തുടങ്ങിയത്…….
പേജുകൾ മുന്നേറുന്തോറും അവൾ തളർന്നു തുടങ്ങി…
താൻ പറയാൻ പറ്റാത്ത ഒരവസ്ഥയിലേക്ക് പറിച്ചെറിയപ്പെടുന്നുണ്ട് എന്ന് സുഹാനക്ക് തോന്നി തുടങ്ങിയിരുന്നു…
പാടില്ല…
ആ പുലരിയിൽ തന്നെ അവൾ ദൃഡപ്രതിജ്ഞയെടുത്തു…
വായിച്ച ശേഷം സേർച്ച് ഹിസ്റ്ററി ക്ലിയർ ചെയ്ത് അവൾ എഴുന്നേൽക്കാനാഞ്ഞതും ഫോൺ ബല്ലടിച്ചു…
ബാപ്പ……….!
താഴെ നിന്ന് വിളിക്കേണ്ട കാര്യം ….?
ഒരാപത്ശങ്ക അവൾക്ക് തോന്നി…
ഫോണെടുക്കാതെ അവൾ വാതിൽ തുറന്ന് പടികൾ വേഗത്തിലിറങ്ങി……
ഹാളിൽ തന്നെ വസ്ത്രം മാറി ബാപ്പ നിൽക്കുന്നുണ്ടായിരുന്നു…
അടുത്തായി ഉമ്മയും… ….
“” എന്താ ബാപ്പാ……….””
സുഹാന പരിഭ്രമത്തോടെ ചോദിച്ചു……
“ ഞാന് ഒലിപ്പുഴ വരെ പോകുവാ… കാര്യങ്ങളൊക്കെ ഉമ്മ പറയും… ….””
ബാപ്പയുടെ സ്വരത്തിലെ മാറ്റം സുഹാന ശ്രദ്ധിച്ചു…
അയാൾ വാതിൽക്കലേക്ക് നീങ്ങി…
ബാപ്പയ്ക്ക് പറയാൻ പറ്റാത്ത കാര്യം… ?
ഉമ്മ പറയുമെന്ന്…
സുഹാന ഫാത്തിമയെ ആന്തലോടെ നോക്കി……….
(തുടരും… )
💬 Comments
View all comments