Chapter Title : ഗോൾ 3 [കബനീനാഥ്]
കാര്യം പത്തു മുപ്പത്തഞ്ചു വയസ്റ്റായെങ്കിലും ഒരു സൈക്കിൾ പോലും മാമനില്ല……
താൻ ഉമ്മയുടെ സ്കൂട്ടി എടുത്തു കൊണ്ട് വരുന്നതിനു മുൻപ് ആള് സ്ഥിരമായി നടന്നു പോകാറായിരുന്നു പതിവ്…
രാവിലെ മുതൽ ഫുട്ബോൾ കളി…
ഭക്ഷണം………
വൈകുന്നേരവും ഫുട്ബോൾ……
രണ്ടര പ്ലസ് രണ്ടര സമം അഞ്ച് കിലോമീറ്റർ നടപ്പും അതിനിടയിലെ അദ്ധ്വാനവും…
ശരിക്കും പുതിയ തലമുറ മാതൃകയാക്കേണ്ട ആൾ തന്നെയാണ് തന്റെ മാമനെന്ന് സല്ലു ഓർത്തു…
തികഞ്ഞ അദ്‌ധ്വാനശീലൻ…… !
വണ്ടി കൊണ്ടു കൊടുക്കാതിരിക്കാൻ മാമൻ പറഞ്ഞിട്ട് തൊടാനോ പിടിക്കാനോ തരുമായിരിക്കും…
അതിലൊന്നും വലിയ ഗുമ്മില്ല… ….
ആദ്യമിറങ്ങുന്ന കളി തന്നെ ഫുൾ ടൈം കളിച്ച് മാൻ ഓഫ് ദ മാച്ചാകുന്നതാണ് സല്ലുവിന്റെ സ്വപ്നം…
വയലിൽ നട്ടു പോയ വാഴകൾക്കരികിലൂടെയായിരുന്നു സീനത്തിന്റെ വീട്ടിലേക്കുള്ള വഴി..
സ്ഥിരമായി വണ്ടി വെക്കുന്നിടത്ത് വണ്ടി വെച്ച് ശ്രദ്ധയോടെ സല്ലു ഫോണെടുത്ത് മാമനെ വിളിച്ചു..
“” ഇയ്യെത്തിയോ… …. ? “”
“” വഴിയിലുണ്ട്…… “
“” എന്നാൽ ആരും കാണാതെ വാ…… “
“” വരണോ… ?””
“ ബാടാ……. അന്റെ മാമനല്ലേ വിളിക്കുന്നേ… “
അതിനപ്പുറം ഒന്നുമില്ല… ….
അച്ഛനോളം സ്ഥാനം , ചിലപ്പോൾ അതിലേറെ സ്ഥാനം മാതുലന് കൽപ്പിച്ചു പോരുന്നതാണ് നമ്മുടെ മഹത്തായ സംസ്കാരം…
“” നോക്കീം കണ്ടും വരണം… “
മൂസയുടെ മുന്നറിയിപ്പ്……
അതെ…....!
അനന്തിരവനെ വഴി തെറ്റിക്കാൻ ഒരമ്മാവനും സാധിക്കില്ല…
കുറച്ചകലെ ലൈഫിന്റെ വീട്ടിൽ വെളിച്ചം കണ്ടു..
സല്ലു നടന്നു തുടങ്ങി…
വാഴത്തോട്ടത്തിൽ നിന്ന് കടവാവൽ ഒരെണ്ണം അവന്റെ തലക്കു മുകളിലുടെ പോയി..
അവൻ ഉള്ളു കൊണ്ട്
💬 Comments
View all comments