0%

Chapter Title : ഗോൾ 6 [കബനീനാഥ്]

ചെന്ന് അടിച്ചു പൊളിക്കെടാ……. “

അവൾ അവനെ ഉന്തിത്തള്ളിയിട്ടും അവൻ അനങ്ങാതെ നിന്നു…

“” അനക്ക് പറ്റിയ കുട്ടികളുണ്ടോന്ന് നോക്ക്…… ഇയ്യേതായാലും പൂതി കേറി നിൽക്കുവല്ലേ…….””

സുനൈന അവന്റെ കവിളിൽ ഒരു പിച്ചു കൊടുത്ത് ചിരിയോടെയാണ് പറഞ്ഞതെങ്കിലും സല്ലുവിന്റെ മുഖം വിളറി……

അത് സുനൈന തിരിച്ചറിയുകയും ചെയ്തു……

“” ഞാൻ ചുമ്മാ പറഞ്ഞതാടാ……  മൂസാനെ പിന്നെ കണ്ടിട്ടില്ല…… അനക്കു വേണ്ടീട്ട് ഞാൻ കൊടുത്തോളാം ഓന്……….””

രാത്രി ഭക്ഷണ ശേഷം സുനൈനയുടെ വീട്ടിലേക്കാണ് എല്ലാവരും പോയത്……

റൈഹാനത്ത് മകളെ ഒരു തരത്തിലും സല്ലുവിനടുത്തേക്ക് വിടാത്തത് സുഹാന ശ്രദ്ധിക്കുന്നുണ്ടായിരുന്നു……

സല്ലു സോഫയിലാണ് കിടന്നത്……

മറ്റുള്ള ബന്ധുക്കളും വന്നു ചേർന്നിരുന്നതിനാൽ സ്ഥല പരിമിതി വലിയ പ്രശ്‌നം തന്നെയായിരുന്നു……

“ ടീ………. ഞാൻ നേരത്തെ പോകും…… എനിക്കിങ്ങനെ ഇവിടെ നിൽക്കാൻ വയ്യ……….””

സുനൈനയെ കിടക്കാൻ നേരം  തനിച്ചു കിട്ടിയപ്പോൾ സുഹാന പറഞ്ഞു……

“”എന്താ കാര്യം……….?””

സുനൈന ചോദിച്ചു……

സംഭവിച്ച കാര്യങ്ങൾ സുഹാന അവളെ അറിയിച്ചു……

“” കഴിഞ്ഞിട്ട് പോകാന്ന്……….””

സുനൈന അവളെ നിരുത്സാഹപ്പെടുത്തി……

“” ന്റെ കുട്ടിക്ക് വട്ടായിപ്പോകുമെടീ…… നീ കണ്ടില്ലേ ഓന്റെ കോലം……….””

സുഹാനയുടെ ശബ്ദം ഇടറിയിരുന്നു……

സുഹാന സല്ലു ഗൾഫിൽ നിന്ന് വന്നതിനു ശേഷമുള്ള കാര്യങ്ങൾ വിശദീകരിച്ചു…

എല്ലാം കേട്ടതും സുനൈന സ്തബ്ധയായി നിന്നു……

“”ഓൻ തെറ്റുകാരനല്ല…… പക്ഷേ, ഇങ്ങനെപോയാൽ…………….””

ബാക്കി സുഹാന പറഞ്ഞില്ല……

“ സുൾഫിക്ക ചോദിക്കുമ്പോൾ.......?””

സുനൈന അവളെ നോക്കി……….

“”ഇയ്യ് പോയി എന്ന് പറഞ്ഞാൽ മതി…… ഫോൺ വിളിച്ചാലോ ചോദിച്ചാലോ കാര്യം ഞാൻ പറഞ്ഞോളാം……””

സുഹാനയുടെ വാക്കുകൾ ദൃഡമായിരുന്നു

രാവിലെ സുഹാന സല്ലുവിനെ വിളിച്ച് എഴുന്നേൽപ്പിക്കുകയാണ് ഉണ്ടായത്……

അല്ലെങ്കിലും കഴിഞ്ഞ രാത്രി അവൾ ഉറങ്ങിയിരുന്നില്ല…

കുളി കഴിഞ്ഞ് വേഷം മാറി സുനൈനയോട് മാത്രം യാത്ര പറഞ്ഞ് , ബാഗുമെടുത്ത് ഇരുവരും റോഡിലേക്കിറങ്ങി……

“” എങ്ങോട്ടാണുമ്മാ…….?”

അവളെ അനുഗമിക്കുന്നതിനിടയിൽ അവൻ ചോദിച്ചു …

“” വീട്ടിലേക്ക്….....””

പിന്തിരിയാതെ അവൾ പറഞ്ഞു.

സല്ലു അത്ഭുതം വിടാതെ അവളെ പിന്തുടർന്നു…

കല്യാണ വീട്ടിലേക്ക് ആളെ കൊണ്ടുവന്നു, തിരികെ ഇറങ്ങിയ ഒരു ഓട്ടോറിക്ഷ അവൾ കൈ കാണിച്ചപ്പോൾ നിന്നു…

ഇരുവരും ഓട്ടോയിലേക്ക് കയറി…

💬 Comments

View all comments