Chapter Title : ഗോൾ 6 [കബനീനാഥ്]
…. ഞാൻ ചായയെടുക്കാം……. “
സുഹാന പറഞ്ഞതും സുൾഫിക്കർ കൈ ഉയർത്തി വിലക്കി……
“” അനക്കറിയോ… …. .അന്നെയും അന്റെ അനിയത്തീനേം നിക്കാഹ് കഴിപ്പിച്ചയക്കാൻ പതിനെട്ടു തികഞ്ഞതിന്റെ പിറ്റേന്ന് വെയിലു കൊള്ളാൻ തുടങ്ങിയവനാ ഞാൻ…. യത്തീമായിട്ടല്ല, ഹൂറികളായിട്ടു തന്നാ ഇങ്ങളെയൊക്കെ ഞാൻ പറഞ്ഞയച്ചതും……. “
കാര്യമെന്തെന്നറിയാതെ അബ്ദുറഹ്മാനും ഹാളിലേക്കു വന്ന ഫാത്തിമയും അമ്പരന്നു നിന്നു…
“ ആ എന്നെ തോല്പിക്കാൻ മാത്രം ഇയ്യ് വളർന്നു അല്ലേ……….?””
അവസാനമായപ്പോഴേക്കും സുൾഫിയുടെ ശബ്ദമിടറി……
“ ന്റെ ഇക്കാനെ തോൽപ്പിക്ക്വേ….....””
സുഹാന അയാളിലേക്കടുത്തു…
“” എന്റെയും ഇക്കാന്റെയും കൂടെപ്പിറന്ന ഒരുത്തനുണ്ടല്ലോ…… , അവൻ കാണിച്ച ചെറ്റത്തരത്തിന് ന്റെ മോനെ പഴി പറയുന്നത് കേട്ടു നിൽക്കാൻ നിക്കാവാഞ്ഞിട്ടാ…….””
അവളും വിങ്ങിത്തുടങ്ങിയിരുന്നു…
“” നിയ ന്റെ മോളാ………. സല്ലുവിന്റെ പെങ്ങളാ… ഓള് അടുത്തിരുന്നാൽ ന്റെ ചെക്കന് എന്ത് തോന്നലുണ്ടാകൂന്നാ ഇക്കാടെ പുതുപ്പണക്കാരി മണവാട്ടി കരുതിയേ.....?””
ഒരു നടുക്കം സുൾഫിയിലുണ്ടായത് സുഹാന കണ്ടു……
അമ്മാവനോട് അത്ര ധൈര്യത്തോടെ നേർക്കുനേർ നിന്ന് സംസാരിക്കുന്ന ഉമ്മയെ അമ്പരപ്പോടെയും അവിശ്വസനീയതയോടെയും സല്ലു നോക്കി നിന്നു..
“” ഇക്കാക്കാനോട് നിക്ക് ഒന്നൂല്ലാ…””
സുഹാനയുടെ ശബ്ദമിടറി…
“ ഇക്ക റൈഹാനത്തിനോട് ഒന്നും ചോദിക്കാൻ നിക്കണ്ട… പിന്നെ വാശിക്ക് വല്ലതും കൂട്ടിച്ചേർത്തു പറയും… ….””
സുൾഫിക്കർ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ മട്ടിൽ അനങ്ങാതെ നിന്നു…..
“” വെന്തുരുകിയാ ഞാനും ഇവനും ആ വണ്ടീലിരുന്നേ………. “
സുഹാന സല്ലുവിനെ തന്റെയരികിലേക്ക് വലിച്ചു നിർത്തി……
“” ഇക്കയായിട്ടും ഷെരീഫിക്കയായിട്ടും, ഉമ്മയായിട്ടും കഴിഞ്ഞ രണ്ടു മൂന്നു മാസമായിട്ടു സമാധാനമെന്തെന്ന് ഞാനറിഞ്ഞിട്ടില്ല……ന്റെ ഉപ്പാനേം ഉമ്മാനേം നോക്കാൻ ന്റെ കുട്ടിയെ ഞാൻ
💬 Comments
View all comments