Chapter Title : ഗോൾ 7 [കബനീനാഥ്]
സുഹാന കടയിത് ചെല്ലുമ്പോൾ നല്ല തിരക്കുണ്ടായിരുന്നു…
അടുത്തെങ്ങും അത്രമാത്രം വലിയ ഒരു ഷോപ്പ് ഇല്ലായിരുന്നു…..
വരുന്നവർ ആവശ്യപ്പെടുകയും ഷോപ്പിൽ ഇല്ലാത്തതുമായ സാധനങ്ങൾ സല്ലു , നോട്ട് ചെയ്തു വെക്കുന്നതും അവൾ കണ്ടു…
തലേ ദിവസത്തെ പോലെ തന്നെ കുറച്ചു കഴിഞ്ഞതും ആളുകളൊഴിഞ്ഞു..
ആവശ്യത്തിന് മാത്രമേ , അവൻ അവളോടും സംസാരിച്ചുള്ളൂ …
അവൻ ആരെയൊക്കെയോ വിളിക്കുന്നതും ലിസ്റ്റുകൾ അയച്ചു കൊടുക്കുന്നതും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു……
“” ഞാൻ കുറച്ചു സാധനങ്ങൾ കൂടി നോക്കി വരാം മ്മാ… “
സല്ലു സ്കൂട്ടിയുടെ ചാവി എടുത്തു കൊണ്ട് പറഞ്ഞു…
“” ഇയ്യ് വല്ലതും കഴിച്ചോ… ?”
“” ഞാനൊരു ചായ കുടിച്ചു… “
“ ഇയ്യ് എപ്പോ എത്തും…… ?””
സുഹാന ടേബിളിലിരുന്ന ഫോണിൽ ടച്ച് ചെയ്ത് സമയം നോക്കി……
“” ഒന്നൊന്നര മണിക്കൂർ എന്തായാലും ആകും മ്മാ… “
സല്ലു ഏകദേശ സമയം കണക്കുകൂട്ടി പറഞ്ഞു.
സല്ലു പോയതും സുഹാന സ്വസ്ഥതയില്ലാതെ കസേരയിലേക്ക് ചാഞ്ഞു..
ഇന്നലത്തെ സംഭവം അവനെ അത്രയേറെ മുറിവേൽപ്പിച്ചിട്ടുണ്ട്……
അതാണ് അവന്റെ മാറ്റത്തിനു കാരണമെന്ന് അവൾക്കറിയാമായിരുന്നു……
ആരും കടയിലേക്ക് വന്നിരുന്നില്ല…
മുൻപും ഇങ്ങനെയായിരുന്നുവല്ലോ എന്ന് അവളോർത്തു..
മിണ്ടാനും പറയാനും ശിവരാമൻ ചേട്ടൻ ഉണ്ടാകുമായിരുന്നു…
പഴയ ഷോപ്പിനെക്കുറിച്ച് ഓർമ്മയിൽ വന്നതും അവൾക്ക്, കഷണ്ടി കയറിയ , കാലിൽ മുടന്തുള്ള രൂപം ഓർമ്മ വന്നു….
വൃത്തികെട്ട ജന്തു…….!.
അയാൾ ജോലിക്ക് തിരികെ വന്നോ എന്ന് അറിയാനെന്താണൊരു വഴി… ?
ശിവരാമൻ ചേട്ടനെ ഒന്ന് വിളിച്ചു നോക്കിയാലോ….....?
വേണ്ട… ….
എന്തു പറഞ്ഞു വിളിക്കും…… ?
ചെന്നയാളുടെ മുഖം മൂടി വലിച്ചു
💬 Comments
View all comments