Chapter Title : ഗോൾ 8 [കബനീനാഥ്]
നസീബിന് ഞാനത് കണ്ടു… “
അവൾ കുതറിക്കൊണ്ടിരുന്നു……
“”ങ്ങള് ഞാൻ പറേണത് ഒന്ന് കേക്ക്.. ന്നിട്ട് ന്നെ കൊന്നോ…””
അവൻ നിലവിളിക്കിടയിൽ പറഞ്ഞു……
“” അന്നെ ഞാനെന്തിനാ കൊല്ലണേ… ഇയ്യമ്മാതിരി വൃത്തികെട്ടത് എഴുതിക്കോ… ചാവേണ്ടത് ഞാനാ……”...”
അവളും വിട്ടു കൊടുത്തില്ല…
“” ഇതിങ്ങള് കേട്ടില്ലേൽ പിന്നെ ഒരിക്കലും……. “
സല്ലു പൂർത്തിയാക്കാതെ നിർത്തി…
സുഹാന ഒരു നിമിഷം അവന്റെ പിടിയിൽ നിശ്ചലയായി..
അവൾക്ക് ഒരപകടത്തിന്റെ ചൂരടിച്ചു…
അവളുടെ പ്രതിഷേധം പതിയെ അയഞ്ഞതും സല്ലു , കണ്ണുനീരോടെ സംസാരിച്ചു തുടങ്ങി…
“ കഴിഞ്ഞ രണ്ടൂന്ന് മാസായിട്ട് ന്നോടാരാ ഒന്ന് നല്ലോണം മിണ്ടിയേ… ആരാ ഞാൻ പറയാൻ വന്നത് കേട്ടേ… ….?””
ചോദ്യം ശരി തന്നെയാണ്……
അവളുടെ മനസ്സ്, ഒരു നിമിഷം പരിശോധിച്ചു സമ്മതിച്ചു…
“”രണ്ടൂസം ഇങ്ങള് മിണ്ടി…… അത് ഷോപ്പ് കാരണം… “
സല്ലു അവളിൽ നിന്ന് ഉയർന്നു കിതച്ചു …
സുഹാന ഒന്ന് ശ്വാസം ഏങ്ങിയെടുത്തു…
“" അതിനാണോ നായേ , യ്യ് ന്നെ ചേർത്ത്……. “
ബാക്കി അവൾ കണ്ണീരണിഞ്ഞ വിങ്ങലിൽ വിഴുങ്ങിക്കളഞ്ഞു..
“ ഞാനാേരേം ഒന്നും… ങ്ങനെ…,”
ബാക്കി പറയാതെ സല്ലു മുഖം തിരിച്ചു…
സുഹാന പിളർന്നു തുടങ്ങി……….
അവനൊന്നും എഴുതീട്ടില്ലാന്ന്…
“” ഇല്ലേടാ ഹറാം പിറന്നോനെ……….?””
ചോദിച്ചതും അവൾ , അവന്റെ പിടിയിൽ നിന്ന് അല്പം സ്വതന്ത്യമായ വലതു കൈ വലിച്ചൂരി അവന്റെ നെഞ്ചിലിടിച്ചു.
സല്ലുവിന് വേദന എടുത്തെങ്കിലും നിലവിളിച്ചില്ല……
“” അനക്കെങ്ങനെ തോന്നീടാ കുരിപ്പേ……. “
സുഹാന കരഞ്ഞുപോയിരുന്നു…
ഹൃദയം പൊട്ടിയൊലിച്ച് സല്ലു അവളുടെ കരച്ചിൽ കേട്ടു……
“”ക്കെ… ങ്ങള് കാരണാ…
💬 Comments
View all comments