0%

Chapter Title : ഗോൾ 8 [കബനീനാഥ്]

ഉപ്പൂപ്പാന്റെ വക, ഉപ്പാന്റെ വക, അങ്ങനെ എല്ലാരും… “”

അവൻ പുറം കയ്യാൽ മിഴികൾ തുടച്ചു…

“” സല്ലു നന്നാവാൻ നാടു കടത്തണ്…… ന്തിനാ… കണ്ടോന്റെ എച്ചിലു പാത്രം മോറാൻ..””

സുഹാന നിശബ്ദം കിടക്കയിലിരുന്ന് എരിഞ്ഞു……

“” നിക്കതിനുള്ള വിവരോള്ള്ന്ന് കരുതാം.. പക്ഷേ, എല്ലാർക്കുള്ള പോലെ നിക്കും മനസ്സുള്ളത് ആരും കണ്ടില്ല……””

“”സല്ലൂ……….””

കരഞ്ഞത് സുഹാനയായിരുന്നു…….

അവൾ മടിയിലേക്ക് , കൈകൾ താങ്ങി മുഖം കുനിച്ചു…

“”സഫ്നയേലും ന്നെ  മനസ്സിലാക്കൂന്ന് കരുതി … ഓള് കളിയാക്കി …””

സല്ലു ശ്വാസമെടുത്തു കിതച്ചു……….

“” അമ്മായി പറഞ്ഞത് ങ്ങള് കേട്ടതല്ലേ… ?

കല്യാണത്തിനു പോയേരം എളാമ്മ പറഞ്ഞതും അതു തന്നെ…… “

സല്ലു മുഖം തിരിച്ച്, അവളെ നോക്കി……

സുഹാന മുഖമുയർത്തിയിരുന്നില്ല…….

“” ഒരാളോടും വിഷമം പറയാൻ വയ്യ……

കഴിഞ്ഞ ദിവസോം ഇങ്ങളും അതു തന്നെയല്ലേ പറഞ്ഞേ….....?ന്റെ വിഷമം ഞാനെഴുതി വിട്ടു… പക്ഷേ, ഒരു വാക്കു പോലും ഞാൻ വേണ്ടാത്തത് എഴുതീട്ടില്ല……. “

സുഹാന നിശബ്ദയായി കേട്ടിരുന്നു……….

നിമിഷങ്ങൾ നിശബ്ദമായി…

കുറച്ചു സമയം കഴിഞ്ഞാണ് സല്ലു സംസാരിച്ചു തുടങ്ങിയത്…

“” സത്യം ഇങ്ങളറിഞ്ഞല്ലോ… നിക്കതു മതി…  നിക്കേതേ ഉണ്ടായിരുന്നുള്ളൂ… “-

അവന്റെ സ്വരത്തിന് പ്രത്യേക ഘനം വന്നത് അവൾ ശ്രദ്ധിച്ചു…

അവന്റെ മനസ്സ് വായിക്കാൻ കഴിയാത്ത പകപ്പിലായിരുന്നു അവൾ……

“” ഞാനൊന്നും മനസ്സിൽ കരുതിയല്ല അത്രയും എഴുതിയത്…… വെറുതെ എന്റെ തോന്നൽ എഴുതി വെച്ചു… ഇനിയത് ഉണ്ടാവില്ല…… ഇങ്ങളതിന് ഇല്ലാത്ത അർത്ഥം കാണണ്ട…… “

സുഹാന പതിയെ മുഖമുയർത്തി……

“” ബാപ്പയെ ഇങ്ങള് വിളിക്കണം…… കാൽക്കാശിന് വകയ്ക്ക് കൊള്ളാത്തവനാണെങ്കിലും

💬 Comments

View all comments