Chapter Title : ഗോൾ 8 [കബനീനാഥ്]
വീട്ടിലേക്ക് തിരിച്ചു..
“”ങ്ങളു വീണ്ടും പിണങ്ങിയോ…?”
വീട്ടിലെത്തിയപ്പോൾ അബ്ദുറഹ്മാൻ അവളോട് ചോദിച്ചു……
“” ചെറുതായി……. “
സുഹാന ചിരിച്ചെന്ന് വരുത്തി മറുപടി കൊടുത്തു..
വീട്ടുജോലികൾ ഓരോന്ന് ചെയ്യുമ്പോഴും അവളുടെ മനസ്സിൽ ചട്ടുകാലനും കഷണ്ടിത്തലയുമായിരുന്നു……
അവിടേക്കൊന്നു പോകണം…
സല്ലു അറിയരുത് താനും……
ബസ്സിനു കയറിയാൽ മതി..
പക്ഷേ, എവിടേക്ക് പോകുകയാണെന്ന് ചോദിച്ചാൽ ഒരു മറുപടി കണ്ടുപിടിച്ചേ പറ്റൂ…
സുഹാന അതിനുള്ള വഴികൾ തേടിത്തുടങ്ങി…
അന്ന് കുറച്ചു വൈകിയാണ് സല്ലു കടയടച്ച് എത്തിച്ചേർന്നത്…
അവൾ ഒന്നും തന്നെ സംസാരിക്കാൻ നിന്നില്ല…
ഓർഡർ ചെയ്ത സാധനങ്ങൾ വരാൻ വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു , എന്ന് സല്ലു അബ്ദുറഹ്മാനോട് പറയുന്നത് അവൾ കേട്ടു..
അത്താഴം കഴിഞ്ഞു…
സല്ലു അവന്റെ മുറിയിലേക്കും സുഹാന അവളുടെ മുറിയിലേക്കും കയറി……
തന്നെ മനസ്സിലാക്കി, ഉമ്മ വരുമെന്ന് സല്ലു പ്രതീക്ഷിച്ചു..
പക്ഷേ അതുണ്ടായില്ല…
അവളുടെ ചിന്ത മറ്റൊന്നായിരുന്നു…
രാവിലെ തന്നെ സല്ലു ഷോപ്പിലേക്കിറങ്ങി..
സുഹാന എഴുന്നേറ്റിരുന്നുവെങ്കിലും അടുക്കളയിലായിരുന്നു…….
അവൻ തന്റെയടുത്തേക്കു വരും എന്നവൾ പ്രതീക്ഷിച്ചു..
പക്ഷേ, സല്ലു നേരെ ഷോപ്പിലേക്ക് പോയി……,
അവൾ വസ്ത്രം മാറി മുകളിൽ നിന്ന് ഇറങ്ങി വന്നതും ബാപ്പയും ഉമ്മയും ഹാളിൽ ഗൗരവത്തോടെ സംസാരിക്കുന്നതു കണ്ടു……
അവൾ കയ്യിലിരുന്ന ഫാബ്രിക് കവർ മേശയിൽ വെച്ചു……
“” എന്താ ഉപ്പാ……….?".
കാര്യമെന്തോ ഗുരുതരമാണെന്ന് അവൾക്കു തോന്നി…
“” ഹുസൈന് സുഖമില്ലാന്ന്…… ഇപ്പോഴറിഞ്ഞതാ… ….””
അബ്ദുറഹ്മാൻ പറഞ്ഞു…
സുഹാനയ്ക്ക് കാര്യം മനസ്സിലായി..
ഫാത്തിമയുടെ ഏറ്റവും മൂത്ത സഹോദരൻ..
അവർ മങ്കടയിലാണ് താമസം..
വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി കുറച്ചു നാളായി കിടപ്പിലാണ്…
“” ഹോസ്പിറ്റലിലാണോ ഉപ്പാ… ? “
💬 Comments
View all comments