0%

Chapter Title : ഗോൾ 8 [കബനീനാഥ്]

തോന്നി. വല്ലപ്പോഴും മിണ്ടിയും പറഞ്ഞുമിരിക്കാൻ മോളുണ്ടായിരുന്നല്ലോ… “

അയാൾ തന്റെ സങ്കടം പങ്കു വെച്ചു…

അതിലേക്കൊന്നും സുഹാനയുടെ ശ്രദ്ധ പോയിരുന്നില്ല …

തന്റെ ലക്ഷ്യം മറ്റൊന്നാണ് ….!

അതറിയാനാണ് താൻ വന്നിരിക്കുന്നത്…

“” മിണ്ടാനും പറയാനും കൂട്ടുകാരില്ലേ… ? അന്ന് പോയ സെക്യൂരിറ്റി തിരിച്ചു വന്നോ ?”

സുഹാന ഒറ്റ ശ്വാസത്തിൽ വേഗത്തിൽ ചോദിച്ചു……

“ അത് വല്ലാത്തൊരു സംഭവം തന്നെ… “

ശിവരാമൻ കയ്യിലിരുന്ന ദിനപത്രം മടക്കി..

സുഹാന അക്ഷമയായി അയാളുടെ മുഖത്തേക്ക് നോക്കി…

“ അയാൾ തിരിച്ചു വരില്ലെന്നാ കരുതിയേ… പക്ഷേ വന്നു… “

റോഡിൽ ഒരു പ്രൈവറ്റ് ബസ്സിന്റെ ബ്രേക്ക് അലറിക്കരഞ്ഞത് സുഹാനയുടെ നെഞ്ചിലായിരുന്നു……

കബനി തിരിച്ചു വന്നു…

തനിക്ക് വില പറയാൻ…

“” ആളുടെ വേണ്ടപ്പെട്ട ഒരു ബന്ധു മരിച്ചിരുന്നു…… അതാ പോയത്…… സഞ്ചയനമൊക്കെ കഴിഞ്ഞാ  വന്നത്…… ഓഫീസിൽ റിപ്പോർട്ട് ചെയ്തിരുന്നു… “

ഒരു വാഹനത്തിന്റെ ഹോൺ മുഴങ്ങിയതും അവൾ ചിന്തയിൽ നിന്നുണർന്നു…

“” ആദ്യത്തെ സംഭവമാ… പോയ ഒരാൾ തിരികെ വരുന്നത്…… “

ശിവരാമൻ തുടർന്നു..

“” ആള് വലിയ കമ്പനിയാ…… ഇവിടെ വരുന്നോരും പോകുന്നോരും കടക്കാരുമെല്ലാമായിട്ട് കൂട്ടാ……....’”

അയാൾ വരുമല്ലോ…….

തന്നെ നാണം കെടുത്താൻ…

തന്നോട് വില പേശാൻ… ….

സുഹാനയുടെ നെഞ്ചിടിപ്പ് ദ്രുതഗതിയിലായിരുന്നു……

എല്ലാവരുമായും അയാൾ കമ്പനിയാണ്…… കൂട്ടാണ്…

ആ വഴിയിലാകും അയാൾ സല്ലുവിനെക്കുറിച്ച് അറിഞ്ഞതും…

താൻ മനസ്സിൽ കരുതിയത് തന്നെയാണ് സത്യം…

“” അയാൾ മോളെയും തിരക്കിയിരുന്നു…… “

ശിവരാമന്റെ വാക്കുകൾ കേട്ടതും അവളുടെ നടുക്കം പൂർണ്ണമായി…

“” ആള് പാവമാ… ഇച്ചിരി മുൻകോപം ഉണ്ടെന്നേയുള്ളൂ…

💬 Comments

View all comments