Chapter Title : ഗോൾ 9 [കബനീനാഥ്]
ഡോക്ടർ അവരെ വിളിപ്പിച്ചു…
ഇരുവരും കൂടിയാണ് ഡോക്ടറുടെ മുറിയിലേക്ക് ചെന്നത്…
“” ഇരിക്കൂ… “
തട്ടം ധരിച്ച ഒരു ലേഡി ഡോക്ടറായിരുന്നു, ഡ്യൂട്ടി ഡോക്ടർ..
അബ്ദുറഹ്മാനും സല്ലുവും കസേരകളിലിരുന്നു…
“” പേഷ്യന്റിന്റെ ആരാണ്…? “”
ഡോക്ടറുടെ ചോദ്യത്തിന് അബ്ദുറഹ്മാൻ ബന്ധം വിശദമാക്കി മറുപടി കൊടുത്തു..
“” കുഴപ്പമൊന്നുമില്ല.. തലയ്ക്ക് മുറിവുണ്ട്..,
രണ്ടു കാൽമുട്ടുകൾക്കും ചതവും നീരുമുണ്ട്… “”
സല്ലു ഒന്നു നിശ്വസിച്ചു..
“” വലതു കയ്യുടെ ഒരു വിരലിനു നീരുണ്ട് , എക്സ്-റേ റിസൾട്ട് വന്നാൽ മാത്രമേ ബാക്കി പറയാൻ പറ്റൂ… “
“” ഇന്ന് പോകാമോ……..?””
അബ്ദുറഹ്മാൻ ചോദിച്ചു…
“” ഒബ്സർവേഷനിലാണ്…… സ്റ്റെപ്പിൽ നിന്ന് വീണു എന്നല്ലേ പറഞ്ഞത്…… ? “”
സല്ലു ശിരസ്സിളക്കി…
“ പേഷ്യന്റ് ഒമിറ്റ് ചെയ്യാനുള്ള സാദ്ധ്യതയുണ്ട്…… ബാക്കി റിസൾട്ട് വന്ന ശേഷം അറിയിക്കാം…””
ഡോക്ടർ പറഞ്ഞു നിർത്തി..
പുറത്തിറങ്ങിയതും അബ്ദുറഹ്മാന്റെ ഫോൺ ഇടതടവില്ലാതെ ശബ്ദിച്ചു തുടങ്ങി..
സുഹാനയെ ഹോസ്പിറ്റലിലാക്കിയപ്പോൾ തന്നെ അബ്ദുറഹ്മാൻ ഷെരീഫിനെ വിളിച്ചു കാര്യം പറഞ്ഞിരുന്നു…
പിന്നാലെ സുൾഫി വിളിച്ചു…
അതിനിടയിൽ മങ്കടയിൽ നിന്ന് പല കോളുകളും വന്നിരുന്നു…
ഡോക്ടറിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ അബ്ദുറഹ്മാൻ എല്ലാവരോടും പറഞ്ഞു……
സല്ലു , അതിലൊന്നും ശ്രദ്ധിക്കാതെ വരാന്തയിൽ കിടന്ന കസേരയിൽ പലവിധ ചിന്തകളോടെ മിഴികളടച്ചിരുന്നു…
മങ്കടയിൽ നിന്ന് സ്ത്രീകളാരും തന്നെ വന്നിരുന്നില്ല…
സുഹാന രാത്രി മുഴുവൻ ഒബ്സർവേഷനിലായിരുന്നു..
ഇടയ്ക്ക് കാറിൽ നിന്ന് ഫോണെടുത്ത് ചാർജിലിട്ടതല്ലാതെ, സല്ലു കാഷ്വാലിറ്റിയ്ക്കു മുൻപിൽ നിന്ന് അനങ്ങിയില്ല..
എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് സല്ലുവിന് നിശ്ചയമുണ്ടായിരുന്നില്ല…
“” ഇയ്യിങ്ങനെ ഒറക്കമിളച്ച് ഇരിക്കുകയൊന്നും വേണ്ട ..... ഓൾക്ക്
💬 Comments
View all comments