Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]
എന്റെ നിയന്ത്രണം വിട്ട് ഞാൻ തല്ലി.
""""""""""""ഇനി നിന്റെ പെഴച്ച നാവ് കൊണ്ട് എന്തേലുമൊന്ന് മിണ്ടിയാ കത്തിച്ച് കളയും ഞാൻ. നായിന്റെ മോളെ......!!""""""""""""
തൊണ്ട പൊട്ടിയാണ് ഞാൻ അലറിയത്. കളി തമാശയായി തീരുമെന്ന് വിചാരിച്ചു. പക്ഷെ അവളുടെ അഹങ്കാരം അവള് പറഞ്ഞ ഓരോ വാക്കുകളും എന്റെ മനസ്സിനെ അലട്ടി കൊണ്ടേയിരുന്നു. ഇനിയും ഇതെല്ലാം കേട്ട് ക്ഷമിച്ച് കളയാൻ ഞാൻ പൊട്ടനോ ഊമയോ അല്ല.
വാതിലിന്മേലുള്ള ആഞ്ഞുള്ള തട്ട് കേട്ടാണ്. അവളെ വിട്ട് മാറി ഞാൻ വാതില് തുറക്കാൻ പോകുന്നത്......!!
""""""""""""എന്താടാ എന്തായിവിടെ പ്രശ്നം....?? നിന്റെ മുഖത്തൊക്കെ എന്താ മോനെ.....?? ചുണ്ടൊക്കെ പൊട്ടിട്ടുണ്ടല്ലോ....?? ഇവിടെന്താ നടക്കണേ.....??"""""""""""""
മുന്നിൽ തന്നെ എല്ലാവരും നിൽപ്പുണ്ട്. എന്റെ കവിളിലെ പാടും, പൊട്ടിയ ചുണ്ടും കണ്ട് അമ്മ വേവലാതിയോടെ തിരക്കി. എന്നലതിനൊന്നും ഞാൻ മറുപടി പറഞ്ഞിരുന്നില്ല. ദേഷ്യം എന്നെ മുഴുവനായും വിഴുങ്ങിയിരുന്നു.
"""""""""""""എന്താടാ കുട്ടാ, എന്താന്ന് പറയടാ.....""""""""""""""
കണ്ണ് നിറച്ച് കൊണ്ട് തങ്കിയേച്ചി എന്റെ തോള് കുലുക്കി ചോദിച്ചു.
""""""""""""ഈ പെഴച്ചവളോട് തന്നെ ചോദിക്ക്..!!"""'"""""''""
എന്റെ അലർച്ച കേട്ട് തങ്കി ഒന്ന് ഞെട്ടി പിന്നോക്കം നീങ്ങി.
"""""""""""""എന്താടാ എന്റെ കുഞ്ഞിനെ വിളിച്ചേ........??"""""""""""""
പെട്ടന്ന് അമ്മയും പൊട്ടിത്തെറിച്ചു.
""""""""""""""പെഴച്ചവളെന്ന്.......!!""""""""""""
"""""""""""തന്തക്ക് പിറക്കാത്തവനേ......!!"""""""""""
അലറി വിളിച്ചമ്മ ഓർമ വച്ചിട്ടന്ന് അന്നാദ്യമായി എന്നെ തല്ലി. അത്രേം നേരം ഉണ്ടായിരുന്ന വേദന ആയിരുന്നില്ലപ്പോ., എന്റെ പെറ്റമ്മയാ എന്നെ ഇപ്പോ തല്ലിയിരിക്കുന്നേ......!! അടി കൊണ്ട വേനയിലാലും മനസ്സിലേറ്റ മുറിവിനാലും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അമ്മക്ക് പിന്നാലെ ഞാനിട്ടിരുന്ന ബനിയനിൽ പിടിച്ച് വലിച്ച് മാറി മാറി അച്ഛനും തല്ലി ഒരുപാട്. നന്നേ തകർന്ന് പോയിരുന്നു
💬 Comments
View all comments