? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]

📝 Ongoing

👁 126698 views ❤ 237 likes 💬 19 comments

ഗോലിസോഡാ
Golisoda | Author : Nedumaran Rajangam

"""""""""""രണ്ട് ഗോലിസോഡാ.......!!"""""''''

ഒന്നെനിക്കും പിന്നെയൊന്ന്., എന്തിനും കൂടെ നിക്കുന്ന, തോളിലൂടെ വീഴുന്ന കൈയോടൊപ്പം നിനക്ക് ഞാനില്ലേ ടാ എന്ന സ്ഥിരം ക്ലിഷേ ഡയലോഗ് പറയുന്ന ചില സമയത്ത് പാര പണിയുന്ന, ചില സമയത്ത് ആരക്കെയോ ആണെന്ന് തോന്നുന്ന ഒരു കൂട്ടുകാരൻ., എല്ലാരുടേം ലൈഫിലും ഉണ്ടാവും. എനിക്കുമുണ്ട് അങ്ങനൊരു തല തെറിച്ചവൻ. വിവേക് എന്നാ വിച്ചൻ, പത്താം ക്ലാസ്സും ഗുസ്തിയും. ഒന്നാം ക്ലാസ്സ്‌ മുതലുള്ള ചങ്ങാത്തം എവിടേം തൊടാതെ ചെന്ന് നിന്നത് പത്താം ക്ലാസ്സിലെ ഫസ്റ്റ് ബെഞ്ചിലാണ്. പഠിക്കാനുള്ള തൊര കൂടിട്ടൊന്നും അല്ല, ഓപ്പോസിറ്റ് ബെഞ്ചിലിരിക്കുന്ന ആമിന ബീബീ എന്നാ ആമിയോട് തോന്നിയ വിച്ചന്റെ ചെറിയൊരു മൊഹബത്ത്.

അവൾക്ക് കൊടുക്കാൻ ഒരു ലെറ്റർ വേണം. പുറകെ നടന്ന് ടോർച്ചർ ചെയ്തോണ്ടിരുന്ന വിച്ചൻ എന്ത് കണ്ടിട്ടും ഞാൻ വഴങ്ങുന്നില്ല എന്നായപ്പോ എനിക്കായി സമ്മാനിച്ചതായിരുന്നു ഗോലിസോഡാ എന്നാ മധുരമൂറുന്ന പാനിയം. പിന്നെ എന്റെ മൊഹബത്ത് അതിനോടായി. അല്ലാതെ പെണ്ണ് സെറ്റ് ആവാത്തത് കൊണ്ടൊന്നും അല്ല., അല്ലേ തന്നെ നമ്മളെയൊക്കെ ആര് നോക്കാൻ.....?? അത് വിട്, മലയാളം എന്ന് തെറ്റാതെ എഴുതാൻ അറിയാത്ത അവൻ എന്നെകൊണ്ട് എഴുതിച്ച കത്തിലൂടെ അവരൊന്നായി. എന്നാൽ അവരുടെ ഒന്നുചേരാൻ ദൈവങ്ങൾക്ക് പിടിച്ച് കാണില്ല. പരീക്ഷ കഴിഞ്ഞതും അവളെ വീട്ടുകാര് പിടിച്ച് അങ്ങ് കെട്ടിച്ചു, ശുഭം. അ

📚 Chapters

1 published

Related Stories

💬 Comments

View all comments