Chapter Title : ഗൂഫി ആൻഡ് കവാർഡ് [Jumailath]
“ഇടക്ക് കണ്ണകിയും ആവാറുണ്ട്”
“എപ്പോഴും ലാസ്യ ഭാവത്തിലായെലെങ്ങനെയാ രേണു. മഴയുടെ രൗദ്ര ഭാവത്തിനുമില്ലേ സൗന്ദര്യം”
രേണു എന്റെ നെഞ്ചിലേക്ക് തലപൂഴ്ത്തി.
ഐസ്ക്രീമും കഴിച്ച് സംസാരത്തേക്കാൾ വാചാലമായ മൗനത്തിൽ മുങ്ങി പ്രകൃതിയുടെ അവാച്യമായ സൗന്ദര്യത്തിന്റെ കൂടെ രേണുവിന്റെ സാമീപ്യവും സൃഷ്ടിക്കുന്ന അനുഭൂതിയിൽ സർവ്വവും മറന്നിരിക്കുമ്പോഴാണ് രേണു എന്നെ തോണ്ടിവിളിച്ചത്.
“നമുക്ക് പോവാം കണ്ണാ”
രേണുവിന്റെ കണ്ണുകൾ കുന്നിന്റെ താഴെയുള്ള റോഡിലാണ്. അങ്ങോട്ട് നോക്കിയ ഞാൻ നാലഞ്ച് പേര് കുന്നു കയറി വരുന്നത് കണ്ടു.
“പോവാം രേണു”
കറുത്ത ഹൈലക്സ് കുന്നിറങ്ങാൻ തുടങ്ങി.
“പകല് മുഴുവൻ താലൂക്ക് ഓഫീസിൽ നിന്നിട്ടാന്ന് തോന്നുന്നു രേണു ഭയങ്കര ക്ഷീണം. പിന്നെ ആ കുന്നിന്റെ മേലെ സ്ഥലം നോക്കി കുറച്ചേറെ നടക്കേം ചെയ്തല്ലോ.
വാ രേണു. ഒരു പത്തുമിനിട്ടു കിടക്കാം”
ഞാൻ ദിവാൻ കോട്ടിൽ കയറി ചാരികിടന്നു. രേണു ഒരു നിമിഷം എന്തോ ആലോചിച്ചു ചെരുപ്പും ഉള്ളിലെ ബ്രായും ഊരി കളഞ്ഞു എന്റെ മേലെ കയറി കിടന്നു. എൻ്റെ വിശാലമായ നെഞ്ചാണ് രണ്ട് മൂന്ന് ദിവസമായിട്ട് രേണുവിന്റെ മെത്ത. പ്രേമിക്കുന്നവരുടെ ഓരോ ഗതികേട്. നല്ല ക്ഷീണമുള്ളത് കൊണ്ട് കൂടുതൽ എന്തെങ്കിലും ആലോചിക്കുന്നതിനു മുന്നേ തന്നെ ഉറങ്ങി പോയി.
രേണു എന്നെ വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ ഉണർന്നത്. സമയം എട്ടേ നാൽപ്പത്. പത്തു മിനുട്ട് എന്നും പറഞ്ഞ് കിടന്നതാണ്.
"രേണു എപ്പഴാ എണീച്ചെ"?
“കുറച്ച് നേരത്തേ”
“എന്നെ വിളിച്ചൂടേന്നോ”
“രാത്രി പണിയുണ്ട് കണ്ണാ. അതാ ഉറങ്ങിക്കോട്ടെന്ന് വിചാരിച്ചത്.
വാ ഉരുളി കഴുകാനുണ്ട്”
രാവിലത്തെ ഉരുളിയാണ്. ഉരുളി ഞാൻ ഉരച്ചു കഴുകി.
“ഇതെന്തിനാ രേണു ഈ പാതിരാത്രിക്ക്”?
രേണു
💬 Comments
View all comments