Chapter Title : ഗൂഫി ആൻഡ് കവാർഡ് [Jumailath]
ദേഹത്തൂന്നു കുടിക്കാൻ ഒരു ഐഡിയ തോന്നി”
“പിന്നെ പറയാനാണെങ്കിൽ നമ്മള് ചെയ്ത് നോക്കി പഠിക്കുവല്ലേ കണ്ണാ. വി ആർ ലേണിങ് ബൈ ഡൂയിങ്”
“രേണുവിനെ പോലത്തെ ഒരു പാർട്ണർ ആണെങ്കിൽ എളുപ്പം പഠിക്കാം”
“നീയും നല്ല ഒരു പാർട്ണർ ആണ് കണ്ണാ. ഇറ്റ് ഈസ് ഫൺ ടു ലേൺ വിത്ത് യു”
“രേണുവിൻ്റെ കൂടെയുള്ള കാര്യങ്ങളൊക്കെ തമാശയാ”
“എനിക്ക് മുൻപരിചയം ഇല്ലാത്തോണ്ടാ കണ്ണാ. പിന്നെ ഞാൻ കുറച്ചു പഴയ ആളല്ലേ. നിന്നെപ്പോലെ ജെൻ സി അല്ലല്ലോ”
“ഞാൻ ആണല്ലോ രേണു”
“നിനക്ക് മുൻപരിചയം ഉണ്ടോ”?
“ഇല്ല രേണു”
“എനിക്കത്ര വിശ്വാസമില്ല”
ഞാൻ കൈതോല ചുറ്റിക്കെട്ടി എടുത്തു നടന്നു. ഇല്ലേൽ ഇപ്പൊ നീഹയുടെ നെഞ്ചത്തോട്ടു കയറും.
പറമ്പ് തട്ടുകളായി തിരിച്ചതാണ്. ഞങ്ങൾ നടന്നു പാടത്തെത്തി. അവിടെ ഒരു ഷെഡുണ്ട്.
“ ഇത്തിരി നേരം ഇരുന്നിട്ട് പോവാം രേണു”
ഞങ്ങൾ അതിനുള്ളിൽ ഇരുന്നു. പിന്നിൽ ഉയരത്തിലുള്ള കയ്യാലയാണ്. മുന്നിൽ വയലും അറ്റത്തു കൊല്ലിയും. അഞ്ച് മണി കഴിഞ്ഞത് കൊണ്ട് പാടത്ത് ആരുമില്ല. രേണു തൂണിൻ്റെ അടുത്ത് നിന്ന് വാഴത്തോട്ടത്തിലേക്കു നോക്കുകയാണ്. “എന്താ രേണു”?
“അവിടെ ആരെങ്കിലുമുണ്ടോന്നു നോക്കിയതാ”
“അവിടെ ആരും ഇല്ല രേണു”
“എന്നാലും കണ്ണാ”
ഞാൻ എയർ ഗൺ എടുത്തു പൊട്ടിച്ചു. കുറെ കൊക്കുകൾ പറന്നുയർന്നു. വാഴത്തോട്ടത്തിൽ നിന്ന് ഒരു വെരുകോ മരപ്പട്ടിയോ എന്തോ ഒന്ന് ഓടിപ്പോയി.
“ഇതെവിടുന്നാ”?
“വർഗീസ് ചേട്ടന്റെയാ. ഞാൻ വെറുതെ എടുത്തതാ”
രേണു അടുത്തുവന്നിരുന്നു. പാടത്തു കുറച്ച് വെള്ളമുണ്ട്. കൊക്കുകളും കുളക്കോഴിയും എന്നും കുളത്തിൽ വരും. ഈ വേനൽക്കാലത്തും വറ്റാത്ത ഇത്തിരി വെള്ളത്തിൽ നീന്തി
💬 Comments
View all comments