Chapter Title : ഗോപിക [Ghost Rider]
പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു.
“പേടിക്കണ്ട.. നെറ്റിയിലെ മുറിവിൽ ഡ്രസ്സ് ഇട്ടിട്ടുണ്ട്. സ്റ്റിച് ഒന്നും വേണ്ട. പിന്നെ ഡ്രിപ് കഴിഞ്ഞു. ഇനി നന്നായി ഒന്ന് ഉറങ്ങിയാൽ മതി” നഴ്‌സ് പറഞ്ഞു. ശേഷം നേഴ്സ് പോയി. തമ്പിയും ഗോപികയും മാത്രമായി അവിടെ.
ഗോപിക :-ഞാനിത് എവിടെയാ…?
തമ്പി :-പേടിക്കണ്ട.. എന്റെ ഒരു വീടാ ഇത്…
ഗോപിക :-താങ്ക്സ്…..
തമ്പി അവളുടെ അടുത്ത് കസേരയിൽ ഇരുന്നു.
“സോറി ഞാനല്ലേ പറയേണ്ടത്.. അവനെ തിരക്കി ആളെ വിട്ടിട്ടുണ്ട്.. കിട്ടിയാൽ ഞാൻ കൊന്നിരിക്കും”അവൻ പറഞ്ഞു.
അവൾ മറുപടി നൽകിയില്ല.
“എനിക്കറിയാം.. ഉപദേശം ആണെന്ന്.. എങ്കിലും പറയുവാ.. മറന്നേക്ക് ഒരു സ്വപ്‍നം കണ്ടത് പോലെ എല്ലാം മറന്നേക്ക്…വലിയ അപകടം ഒന്നും സംഭവിച്ചില്ലലോ…”തല താഴ്ത്തി അവളുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു.
“സമയം എത്ര ആയി…?”അവൾ ചോദിച്ചു.
“9…”
“അയ്യോ…എന്റെ ഫോൺ എവിടെ…?ഒരു ഫോൺ തരുമോ…?എനിക്കൊരു കാൾ ചെയ്യണം..” അവൾ പറഞ്ഞു.
തമ്പി അവന്റെ ഫോൺ അവൾക്ക് നേരെ നീട്ടി. അവൾ ഫോൺ വാങ്ങി അമ്മയുടെ നമ്പർ ഡയൽ ചെയ്തു.അധികം വൈകാതെ അമ്മ. ഫോൺ എടുത്തു.
അമ്മ:-ഹലോ.. ആരാ..?
ഗോപിക :-അമ്മേ.. ഞാനാ..
അമ്മ :-എടി.. നീയിത് എവിടെപ്പോയി കിടന്നടി…എത്ര തവണ വിളിച്ചു.
ഗോപിക :-അ അത് അമ്മേ.. ഫോൺ കംപ്ലയിന്റ് ആയിരുന്നു.
അമ്മ :-എന്നാൽ വേറെ ആരുടെയെങ്കിലും ഫോണിൽ നിന്നും വിളിച്ചൂടെ..ഇത് ആരുടെ ഫോണാ..
ഗോപിക :-അ.. അത് ഒരു ഫ്രണ്ടിന്റെയാ..
അമ്മ:-മ്മ്.. വീട്ടിൽ എത്തിയോ നീ..
ഗോപിക:-ഇല്ല അമ്മേ..
അത് പറഞ്ഞതിന് ശേഷമാണു അതിലെ അബദ്ധം അവൾക് മനസിലായത്.
അമ്മ :വീട്ടിൽ എത്തിയില്ലെന്നോ..?
💬 Comments
View all comments