Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]
അരുൺ :ഗോപിക ഞാൻ ആണ് പറയുന്നത് നിന്റെ അരുണേട്ടൻ നിന്റെ ഭർത്താവ്...
ഗോപിക :ഏ ഏ ഏട്ടൻ എന്നോട് ക്ഷമിക്കണം..!ഞാൻ വരില്ല...
അരുൺ പെട്ടെന്ന് അവളുടെ കൈയിൽ നിന്ന് വിട്ടു ഒരിക്കലും പ്രതീക്ഷിക്കാതെ കേട്ട ആ വാക്കുകൾ അവന്റെ മനസ്സിൽ വല്ലാതെ കുത്തി നോവിച്ചു.
അരുൺ :ഹേയ് നീ ചുമ്മാ പറയുവാ ഞാൻ ഇല്ലാതെ നിനക്ക് പറ്റുമോ ഇവിടെ നിൽക്കാൻ..
ആ നിഷ്കളങ്കൻ ആയ ചെറുപ്പക്കാരന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അവന്റെ കൈ വീണ്ടും അവളുടെ കൈകളിൽ പിടിത്തം ഇട്ടു..
അരുൺ :വാ പോകാം..
എന്തോ മാനസിക നില തെറ്റിയപോലെ അവൻ അവളുടെ കൈയിൽ പിടിച്ചു നടക്കാൻ തുടങ്ങിയതും ജോൺ അവന്റെ കൈയിൽ പിടിച്ചു. എന്നിട്ട് അരുണിന്റെ കൈ ബലമായി പിടിച്ചു മാറ്റിച്ചു. അപ്പോഴേക്കും അരുണിന്റെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു ഒഴുകി..
അവൻ നിറ കണ്ണുകളാൽ ഗോപികയെ നോക്കി ആ പഴയ അരുണേട്ടനെ ആ മുഖത്ത് അവൾ കണ്ടു. ആ നോട്ടത്തിന്റെ അർഥം ഇത്രയും തന്നെ നാണം കെടുത്തിയിട്ടും പ്രതികരിക്കാതെ നിൽക്കുന്ന തന്റെ മനസ്സ് ഉറപ്പിനെ ആയിരുന്നു. ഗോപികയുടെ കണ്ണുകൾ നിറഞ്ഞു അവൾക്ക് ആ പഴയ ഓർമ്മകൾ പെട്ടെന്ന് മനസ്സിലേക്ക് കയറി വന്നു.
ഗോപികയുടെ കണ്ണീർ കണ്ടപ്പോൾ അരുൺ ജോണിന്റെ കൈ തട്ടി മാറ്റി. എന്നിട്ട് ജോണിനെ പിടിച്ചു തെള്ളി അയാൾ ഡോറിൽ പോയി വീണു. ഗ്ലോറി അപ്പോഴേക്കും ജോണിനെ താങ്ങി എടുത്തു. ജോണിന് ദേഷ്യം ഇരച്ചു കയറി എഴുന്നേറ്റു വന്നു. കാല് പൊക്കി അരുണിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അരുൺ തെറിച്ചു പോയി ഭിത്തിയിൽ ഇടിച്ചു.
💬 Comments
View all comments