0%

Chapter Title : ഗോവിന്ദപുരത്തെ പെണ്ണ് ഭരണം1 [MS]

Author : kkstories Read All Parts 345

പാചകവും മറ്റുമായി തന്നെയാണ് അവൾ കഴിഞ്ഞിരുന്നത്.പുറമേ നിന്ന് ആരും നോക്കിയാലും ഒരു തനി നാട്ടിൽ പുറത്തുകാരും പെൺകുട്ടി.

അങ്ങനെ എല്ലാം നന്നായി പോയിക്കൊണ്ടിരിക്കുന്ന ഒരു ദിവസം കളരി അഭ്യാസം പഠിക്കുന്ന സമയത്ത് ആരോമൽ ചെയ്ത ഒരു പിഴവിന് വിശ്വ ഗുരുക്കൾ അവനെ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് കണക്കിന് ശകാരിക്കുകയും ചെവിക്ക് പിടിച്ച് കളരിക്ക് പുറത്തിറക്കുകയും ചെയ്തു.

മറ്റു കുട്ടികൾ എന്ന് പറയുമ്പോൾ ഓർക്കുക വിശ്വ ഗുരുക്കൾ കൊട്ടാരവുമായി ബന്ധപ്പെട്ട് കൊട്ടാരത്തിൽ ബന്ധപ്പെട്ട കുട്ടികളെ മാത്രമേ കളരി അഭ്യസിക്കുകയുള്ളൂ.

തന്റെ കൂട്ടുകാർക്കും മുന്നിൽ വച്ച് തന്നെ ഗുരുക്കൾ അപമാനിച്ചത് ആരോമലിൻ വലിയ വിഷമം ഉണ്ടാക്കി.

അവൻ തനിക്കുണ്ടായ മനോവിഷമവും അപമാനവും നേരെ തൻറെ പ്രിയപ്പെട്ട മാതാവായ പ്രമീളയോട് പറഞ്ഞു.പ്രമീള ദേഷ്യം കൊണ്ട് വിറച്ചു എന്ത് ഈ രാജ്യത്തിൻറെ ഒരേയൊരു അവകാശിയായ എൻറെ പ്രിയ പുത്രനെ വെറുമൊരു ഗുരുക്കൾ അപമാനിച്ചു എന്നും.

ഇത് വച്ച് പൊറുപ്പിക്കാൻ ആവില്ല.അവൾ നേരെ ഗുരുക്കളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ഗോവർധൻ അവളെ തടഞ്ഞു.ഇപ്പോൾ എടുത്തുചാടി ഒന്നും ചെയ്യേണ്ട നാളെ മന്ത്രിസഭാ യോഗം കൂടട്ടെ അവിടെ ഗുരുക്കൾ കാണുമല്ലോ അപ്പോൾ നമുക്ക് അവിടെ വച്ച് നോക്കാം.ഗോവർദ്ധൻ പറഞ്ഞു.ഇത് കേട്ട് പ്രമീള ഒന്നടങ്ങി.

അങ്ങനെ പിറ്റേ ദിവസം നേരം പുലർന്നു.മന്ത്രിസഭ കൂടുവാൻ സമയമായി അങ്ങനെ എല്ലാവരും തന്നെ കൊട്ടാരത്തിന്റെ മന്ത്രിസഭ കൂടുന്ന ഹാളിൽ അണിനിരന്നു.

എല്ലാ മന്ത്രിസഭയിലും ഗുരുക്കൾക്കും പ്രത്യേകം ഒരു കസേര ഉണ്ട് അദ്ദേഹം അവിടെ കൃത്യമായി പങ്കെടുക്കുകയും ചെയ്യും.മന്ത്രിമാരും മറ്റ് വ്യക്തികളും എത്തിയതിനു ശേഷം ആരോമലും പ്രമീളയുംആ ഹാളിലേക്ക് കടന്നുവന്ന തങ്ങളുടെ കസേരകളിൽ ഇരുന്നു.

പതിവിൽ നിന്ന് വിപരീതമായി പ്രമീള തൻറെ തോഴികളോട് ഒത്താണ് വന്നത്.ഏറ്റവും അവസാനം ഗോവർദ്ധനും വീരഭദ്രനും വന്നു.അങ്ങനെ മന്ത്രിസഭായോഗം ആരംഭിച്ചു പലരും പല കാര്യങ്ങളെപ്പറ്റിയും പല ചർച്ചകളും.ഏറ്റവും അവസാനം രാജാവ് ചോദിച്ചു ആർക്കെങ്കിലും എന്തെങ്കിലും പരാതി ബോധിപ്പിക്കാൻ ഉണ്ടോ?

ഈ സമയം പ്രമീള തൻറെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു പറഞ്ഞു എനിക്കൊരു പരാതിയുണ്ട് എൻറെ ഒരേയൊരു പുത്രനായ ആരോമലേ ഈ വിശ്വ ഗുരുക്കൾ അവൻറെ കൂട്ടുകാരുടെ മുന്നിൽവച്ച് അപമാനിക്കുകയും ശകാരിക്കുകയും ചെയ്തു.

ഇതിനുമുമ്പ് മന്ത്രിസഭാ യോഗത്തിൽ ദാഹജലം വിതരണം നടത്തിയപ്പോൾ അതിൽ വിശ്വ ഗുരുക്കളുടെ വെള്ളത്തിൽ പ്രമീളയുടെ തോഴിമാർ മദ്യം കലർത്തിയിരുന്നു.ഇതൊന്നും അറിയാതെ വിശ്വ ഗുരുക്കൾ അത് കുടിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ ഇതിന് വിശ്വ ഗുരുതര എന്തെങ്കിലും പറയുവാൻ ഉണ്ടോ എന്ന് ഗോവർദ്ധൻ

💬 Comments

View all comments