0%

Chapter Title : ഗ്രാൻഡ് മാസ്റ്റർ [VAMPIRE]

Author : VAMPIRE Read All Parts 613

കപ്പൽശാല ലക്ഷ്യമാക്കി വിട്ടു...

പത്ത് പതിനഞ്ച് മിനിട്ടെടുത്തു, സിദ്ധാർത്ഥന്റെ
ശ്വാസം നേരെ വീഴാൻ....

ആളൊഴിഞ്ഞ ഒരു സ്ഥലത്ത് അവൻ വണ്ടി
നിർത്തി.... ദീപക് പിന്നിൽ ബോധം കെട്ട്
കിടക്കുകയാണ്....

അവൻ വണ്ടിയുടെ ബോക്സിൽ നിന്ന് അടുത്ത
നിർദ്ദേശങ്ങളടങ്ങിയ കടലാസെടുത്തു വായിച്ചു..

പഴയ കപ്പൽശാലയ്ക്കടുത്തുള്ള സെമിത്തേരിയിൽ എത്താൻ ഇനിയും കുറഞ്ഞത് ഇരുപത് മിനിറ്റ് എങ്കിലും എടുക്കും.. ഒന്നാലോചിച്ച ശേഷം, സിദ്ധാർത്ഥൻ കുപ്പിയിൽ നിന്ന് കുറച്ച് മരുന്ന് പഞ്ഞിയിലേക്കൊഴിച്ച് വീണ്ടും ദീപക്കിന്റെ മൂക്കിന് മുന്നിൽ പിടിച്ചു... എങ്ങാനും അവനുണർന്നാലോ...

പുതിയ പ്രിന്റ് ഔട്ടിൽ പറഞ്ഞിരുന്ന പോലെ,
കപ്പൽശാലയുടെ മുന്നിലൂടെ ഇടത്ത്
ഭാഗത്തേക്കുള്ള വഴിയിലൂടെ സിദ്ധാർത്ഥൻ
വണ്ടി തിരിച്ചു..

കപ്പൽശാലയുടെ മറുവശത്തെ
പഴയ സെമിത്തേരിയിലേക്കുള്ള വഴിയാണത്...

പതിനഞ്ച് മിനിട്ട് ആ വഴിയിലൂടെ പോയി....
അതാ, വലത് വശത്ത് ഉണങ്ങി നില്ക്കുന്ന
വലിയ പ്ലാവ്... സിദ്ധാർത്ഥൻ വണ്ടി അവിടുന്ന്
വലത്തേക്ക് തിരിച്ച് കാട്ടിലേക്ക് കയറ്റി...

അതിലേ വഴിയൊന്നുമില്ല.... എന്നാലും നിർദ്ദേശമനുസരിച്ച് വണ്ടി അകത്തേക്ക് ഓടിച്ചു...

ഇരുന്നൂറ് മീറ്റർ... ദാ, ആ ആല് നില്ക്കുന്നു.... അതിന്റെ ചുവട്ടിൽ ആറടി നീളത്തിൽ ഒരു കുഴിയും വെട്ടിയിട്ടിട്ടുണ്ട്.... അതിനടുത്ത്
ഒരു ഷവലും.....

സിദ്ധാർത്ഥൻ വണ്ടി നിർത്തി... അവന്റെ മുഖം
തെളിഞ്ഞു.... എല്ലാം കുഴപ്പമില്ലാതെ തന്നെ
പോകുന്നുണ്ടല്ലോ....

ഇനി, കുഴിയുടെ കാൽക്കലെ മണ്ണ് മാറ്റിയാൽ
അവസാനത്തെ സെറ്റ് നിർദ്ദേശങ്ങൾ കാണാം...
കൊടും കാടാണ്.. ആരും കാണുമെന്ന് ഭയക്കേണ്ട..

അവൻ കുഴിയുടെ കാൽക്കലെ മണ്ണ് മാന്തി നോക്കി....

പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു കവർ....... അതിനകത്ത് ഒരു പ്രിന്റ് ഔട്ട്....

സിദ്ധാർത്ഥൻ അവിടെത്തന്നെയിരുന്ന്
ആകാംക്ഷയോടെ അത് വായിച്ചു....

അവനെ വണ്ടിയിൽ നിന്ന്

💬 Comments

View all comments