Chapter Title : ഗ്രാൻഡ് മാസ്റ്റർ [VAMPIRE]
വഴി
തീരും.. പിന്നെ പൊട്ടിപ്പൊളിഞ്ഞ റോഡാണ്...
ചുറ്റും ആളൊഴിഞ്ഞ സ്ഥലമാണ്, കുറച്ച് തെങ്ങും
മരങ്ങളുമേ കാണൂ..
ഒരു അഞ്ചാറ് കിലോ മീറ്റർ ആ വഴി പോകുമ്പോ
ചെറിയ ഓടിട്ട ഒരു പഴയ പമ്പ് ഹൌസിന്റെ മുമ്പിൽ ചെന്നത്തും.. പണ്ടവിടെ കൃഷി ഉണ്ടായിരുന്നപ്പൊ ഉപയോഗിച്ചിരുന്നതാണ്...
ആ പമ്പ് ഹൌസിന്റെ പുറകിലെ ചുമരിൽ, വലത് ഭാഗത്ത് താഴെ ഒരു ചുണ്ണാമ്പ് ഇഷ്ടിക ഇളകി ഇരുപ്പുണ്ടാവും.. അത് ഊരി മാറ്റിയാൽ, അതിന്റെ ഉള്ളിൽ ഒരു വെള്ള കടലാസ് കാണും...
സിദ്ധാർത്ഥൻ ശ്രദ്ധയോടെ ഇരുന്നു...
മദ്ധ്യവയസ്കൻ അവനെ സൂക്ഷിച്ച്
നോക്കിക്കൊണ്ട് തുടർന്നു,
“ഈ വരുന്ന തിങ്കളാഴ്ച ഞാനാ കടലാസ്സെടുത്ത് നോക്കും.. അതിന്റെ വലത് ഭാഗത്ത് താഴത്തെ കോണ് കീറിക്കളഞ്ഞിട്ടുണ്ടെങ്കിൽ, തനിക്ക് ഇതിന് സമ്മതമാണെന്ന് ഞാൻ മനസ്സിലാക്കും.”
“പക്ഷേ ഞാൻ.." സിദ്ധാർത്ഥൻ ഇടക്ക് കയറി
പറഞ്ഞു.. ഞാനത് ചെയ്യാമെന്ന് പറഞ്ഞില്ലല്ലോ....
അയാൾ അത് കേൾക്കാത്ത പോലെ പറഞ്ഞു,
“ഫോണോ, ഈമെയിലോ ഒന്നും നമ്മൾ
തമ്മിലുണ്ടാവില്ല. ഇനി നമ്മൾ തമ്മിൽ കാണുക
പോലുമില്ല.. വേറേ ഒരു കുഞ്ഞുപോലും
ഇതറിയരുത്.. എല്ലാ നിർദ്ദേശങ്ങളും ആ
ഇഷ്ടികക്ക് പിന്നിലുണ്ടാവും."
ട്രെയിൻ സ്റ്റേഷനിലേക്ക് കയറി...
അയാളെഴുന്നേറ്റൂ.......
“നന്നായിട്ട് ആലോചിച്ച് തീരുമാനിക്കൂ."
എന്റെ ഹൃദയ വേദന താൻ
മനസ്സിലാക്കിയിട്ടുണ്ടാവും എന്ന് ഞാൻ
വിശ്വസിക്കുന്നു...
പോകനാഞ്ഞ അയാൾ ഒന്ന് നിന്നിട്ട്
സിദ്ധാർത്ഥനോട് അവസാനമായി പറഞ്ഞു,
"താനൊരു നിഷ്കളങ്കനായ പാവം
ചെറുപ്പക്കാരനാണ്.. ഒരു പക്ഷേ തനിക്ക് ഇത്
ചെയ്യാനുള്ള ധൈര്യം ഇല്ലായിരിക്കും... പക്ഷേ
താൻ എന്നോട് ഇത്രയും നേരം സംസാരിച്ച് എന്റെ
ദു:ഖത്തിൽ പങ്കാളിയായില്ലേ എനിക്ക് അത് മതി,
നന്ദിയുണ്ട്... തന്നെ ദൈവം അനുഗ്രഹിക്കട്ടെ”
രണ്ട് ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ്
താനതിനെക്കുറിച്ച് വീണ്ടും വീണ്ടും
ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന് സിദ്ധാർത്ഥന് മനസ്സിലാക്കാൻ സാധിച്ചില്ല...
ഇരുപത് ലക്ഷം രൂപ തന്നെ സംബന്ധിച്ചടത്തോളം അത്ര വലിയ ഒരു തുകയല്ല.. പിന്നെ എന്താണ് തന്നെ ഇതിന് പ്രേരിപ്പിക്കുന്നത്...?
ഒരു നേരം പോക്കിന് വേണ്ടി
ഒരാളുടെ ജീവനെടുക്കണോ..? അതും ഒരു
പരിചയവുമില്ലാത്ത ഒരുവന്റെ..? അയാൾ പറഞ്ഞത് ശരിയാണ്, ഒരു ബന്ധവുമില്ലാത്ത ഒരാൾ കൃത്യം ചെയ്യുമ്പോൾ പിടിക്കപ്പെടില്ല.. ശവം പോലും കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നല്ലേ പറഞ്ഞത്
പക്ഷേ തന്നെക്കൊണ്ടതിന് സാധിക്കുമോ...?
ഇത്രയും നാൾ അച്ഛന്റെ തണലിൽ
കഴിഞ്ഞതല്ലാതെ സ്വന്തമായി ഒന്നും ചെയ്തിട്ടില്ല...
എന്തായാലും എത്രത്തോളം പോകുമെന്ന്
നോക്കാം.. വേണ്ടെങ്കിൽ ഇടക്ക് വെച്ച്
നിർത്താമല്ലോ....
പമ്പ് ഹൗസ് സിദ്ധാർത്ഥന്റെ
മനസ്സിലുള്ളതിനേക്കാൾ വലുതായിരുന്നു...
ചുറ്റും കുറച്ച് മരങ്ങളും പുറകിൽ
💬 Comments
View all comments