Chapter Title : ഗ്രാൻഡ് മാസ്റ്റർ [VAMPIRE]
അവൻ ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്...
ആരുമറിയാതെ അത്തരമൊരു കൃത്യം ചെയ്യാനുള്ള അവസരം അവനെ ത്രസിപ്പിച്ച് തുടങ്ങിയിരുന്നു...
ഇത്തവണ ഇഷ്ടിക ഇളക്കി മാറ്റുമ്പോൾ
സിദ്ധാർത്ഥന്റെ കൈ ചെറുതായി വിറച്ചിരുന്നു...
ബ്രൗൺ പേപ്പർ കൊണ്ടുള്ള ഒരു വലിയ കവർ...
അവൻ ധൃതിയിൽ അത് തുറന്നു...
അഞ്ഞൂറ് രൂപയുടെ നാല് കെട്ടുകൾ...
പിന്നെ കയ്യിൽ തടഞ്ഞത് നാല് വലിയ
ഫോട്ടോകളാണ്...
ഭാഗ്യം, തനിക്ക് പരിചയമുള്ള ആരുമല്ല...
ക്ലീൻ ഷേവ് ചെയ്ത, കോലൻ മുടിയുള്ള,
വെളുത്ത ഒരു ചെറുപ്പക്കാരൻ.. നല്ല ഉയരമുള്ള
സുന്ദരൻ.. ടൈയ്യൊക്കെ കെട്ടിയുള്ള ഫോർമൽ
വേഷത്തിലുള്ള ഫോട്ടോകളാണ് രണ്ടെണ്ണം...
ഓഫീസിൽ നിന്നിറങ്ങുമ്പോ എടുത്തവയാണെന്ന്
തോന്നുന്നു.. മറ്റ് രണ്ട് ഫോട്ടോകൾ ബാഡ്മിന്റൺ
കളിച്ചുകൊണ്ടിരിക്കുമ്പൊ എടുത്തവയാണ്...
കയ്യില്ലാത്ത ബനിയനും ട്രാക് സൂട്ടുമാണ് അതിലെ
വേഷം... കഴുത്തിന് ചുറ്റും ഒരു സ്വർണ്ണമാലയും
കാണാം...
ദീപക് രാജ്
26 -വയസ്സ്
ജോലി -ജനറൽ മാനേജർ മോട്ടൽ ഒയാസിസ്
താമസം - സ്കൈ ബ്ലൂ അപ്പാർട്ട്മെന്റ്സ്
കാർ - ബ്ലാക്ക് ഫോർഡ് ഐക്കൺ
ദിവസവും രാവിലെ 6:30-ന് ഓടാൻ പോകും.
ഫോട്ടോയുടെ കോപ്പികളോ, മറ്റ് ഫോട്ടോകളോ
എടുക്കരുത്...
കൂടെ അസ്വാൻസിന്റെ ആദ്യ ഗഡുവെച്ചിരിക്കുന്നു
പക്ഷെ കൃത്യനിർവ്വഹണം കഴിയുന്നത്
വരെ ചിലവാക്കാതിരിക്കുക.. ഇടക്ക് വെച്ച്
പിന്മാറുന്നുവെങ്കിൽ തിരികെ നൽകുക...
അടുത്ത ബുധനാഴ്ച വീണ്ടും വരുക...
ഇതായിരുന്നു ,കൂടെ ഉണ്ടായിരുന്ന പ്രിന്റ് ചെയ്ത കടലാസിലെ നിർദ്ദേശങ്ങൾ...
നേരിട്ട് കാണുവാൻ ഫോട്ടോയിലേക്കാൾ
സുന്ദരനായിരുന്നു, ദീപക് രാജ്...
പൊക്കത്തിനൊത്ത ബലമുള്ള ശരീരം...
രാവിലെ ട്രാക് സൂട്ടുമിട്ട് , ചെവിയിൽ ബ്ലൂടുത്തും
കുത്തിവെച്ച് അവൻ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി
വരുന്നത് ഒളിഞ്ഞ് നിന്ന് സിദ്ധാർത്ഥൻ കണ്ടു...
ദീപക്കിനെ അവൻ പിന്തുടർന്നു....
ദീപക് , സെന്റർ പാർക്കിലേക്ക് കയറി...
സിദ്ധാർത്ഥൻ ഒരു മരത്തിന് പിന്നിൽ
നിന്നുകൊണ്ട് അവനെ ശ്രദ്ധിച്ചു....
ദീപക് ആ പാർക്കിന് ചുറ്റും പത്ത് റൗണ്ട് ഓടി...
നേരം അപ്പോഴേക്കും നന്നേ വെളുത്തിരുന്നു...
അവൻ തിരികെ ഫ്ലാറ്റിലേക്ക് പോയി...
സിദ്ധാർത്ഥൻ വീണ്ടും ഫ്ലാറ്റിന് മുന്നിൽ തന്റെ
കാറിനകത്ത് കാത്തിരുന്നു...
എട്ടര മണിയോടെ കറുത്ത ഫോർഡ് ഐക്കണിൽ ദീപക് ഫോർമൽ വേഷത്തിൽ ഫ്ലാറ്റിൽ നിന്നറങ്ങി, മെയിൻ റോഡിലേക്ക്
💬 Comments
View all comments