0%

Chapter Title : ഗ്രാൻഡ് മാസ്റ്റർ [VAMPIRE]

Author : VAMPIRE Read All Parts 278

ഞാനിതൊക്കെ അറിയുന്നത്...

“എന്നിട്ട് താങ്കളൊന്നും ചെയ്തില്ലേ?”

എന്റെ മകന്റെ പന്ത്രണ്ട് വയസ്സ് വരെയുള്ള
ഓരോ ദിവസവും എനിക്കോർമ്മയുണ്ട്... ആ
ഓരോ ദിവസവും ഞാൻ ഓർത്ത് ദുഖിക്കുന്നുണ്ട്..
അയാൾക്കും ഒരു മകനുണ്ട്, അവനിപ്പോൾ
ഇരുപത്തിനാല് വയസ്സായി... ഞാൻ അനുഭവിച്ച
വേദനയുടെ ഇരട്ടി അയാളനുഭവിക്കണം.. അതിന്
വേണ്ടിയാണ് ഞാൻ കാത്തിരുന്നത്."

അയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞത് ദീപക്
കേട്ടിരുന്നു...

മോന് എന്നെയൊന്ന് സഹായിക്കാൻ
പറ്റുമോ , പണം എനിക്ക് ഒരു പ്രശ്നമല്ല എത്ര
വേണം എന്ന് പറഞ്ഞാൽ മതി ഞാൻ തരും...

"എങ്ങനെ" ദീപക് ആകാംഷയോടെ ചോദിച്ചു...

"ഒരൊറ്റ കാഞ്ചി വലിച്ചാൽ മാത്രം മതി..
പ്ലാൻ ഒക്കെ ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ട്... തെളിവൊന്നും ഉണ്ടാവില്ല...
ഒരു പരിചയവുമില്ലാത്ത ഒരാളാണ്
കൊല്ലുന്നതെങ്കിൽ ആർക്കും കണ്ട് പിടിക്കാൻ
സാധിക്കില്ല"

“എന്താണ് താങ്കൾ പറയുന്നത് എനിക്ക് ഒന്നും
മനസ്സിലാവുന്നില്ല?”
ദീപക് അയാളോട് തിരിച്ച് ചോദിച്ചു..

"മോൻ എന്റെ കൂടെ നിൽക്കും എന്ന് ഉറപ്പ്
തരുകയാണെങ്കിൽ മുപ്പത് ലക്ഷം രൂപ ഞാൻ
മോന് തരും.. പ്ലാനിങ്ങും പറഞ്ഞ് തരാം... അലോചിച്ച് നാളെ പറഞ്ഞാൽ മതി"

അതും പറഞ്ഞ് അയാൾ
എഴുന്നേറ്റ് നടന്ന് നീങ്ങുന്നതിന് ഇടയിൽ
തിരിഞ്ഞ് കൊണ്ട് ദീപക്കിനെ നോക്കി പറഞ്ഞു...

"ഞാൻ നാളെ രാവിലെ ഇവിടെയുണ്ടാകും
സമ്മതമാണെങ്കിൽ നമുക്ക് വീണ്ടും കാണാം "

അതും പറഞ്ഞ് അയാൾ നടന്ന് നീങ്ങി...

മുപ്പത് ലക്ഷം രൂപ മോന് ഞാൻ തരും, ദീപക്കിന്റെ
മനസ്സിൽ അയാളുടെ ആ വാചകം ഇരമ്പി
കൊണ്ടേയിരുന്നു...

പിറ്റേന്ന് രാവിലെ ഒരു ഉറച്ച തീരുമാനത്തോടെയാണ് ദീപക് സെൻറർ
പാർക്കിലേക്ക് വന്നത്..

അപ്പോൾ ആ മരച്ചുവട്ടിൽ അയാൾ ഇരിക്കുന്നുണ്ടായിരുന്നു...

ദീപക് അയാളുടെ അടുത്തേക്ക് ചെന്നു...

അങ്കിൾ അവൻ മെല്ലെ വിളിച്ചു ...

എനിക്ക് അറിയാമായിരുന്നു മോൻ വരും എന്ന്, കാരണം മോൻ നല്ലവനാണ്... എന്നെ പോലെയുള്ളവരുടെ സങ്കടം മോന് മനസിലാക്കാൻ കഴിയും...
അയാൾ പറഞ്ഞ് നിർത്തി...

ഞാൻ തീരുമാനിച്ചു അങ്കിളിന്റെ
ഈ ജോലി ഏറ്റെടുക്കുവാൻ ,
അങ്കിൾ പ്ലാനിംഗും ബാക്കി കാര്യങ്ങളും പറയ്... ദീപക് ഗൗരവത്തിൽ അയാളോട് പറഞ്ഞു...

"മോന്റെ കൈയ്യിൽ വേറെ പഴയ വണ്ടി വല്ലതും.

💬 Comments

View all comments