Chapter Title : ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടാവും.. 1 [സ്പൾബർ]
ബീന, അവര് കഴിക്കുന്നിടത്തേക്ക് പോലും വരാതായി.. രണ്ട് ദിവസം കൊണ്ട് മാത്തുക്കുട്ടി കാര്യം ശ്രദ്ധിച്ചു.. ഇത് അപ്പനും മമ്മിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണെന്ന് കരുതി അതവൻ കാര്യമാക്കിയില്ല..എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും രണ്ടാളും അടുക്കാറായപ്പോ ഇത് ഗൗരവമുള്ള കാര്യമാണെന്ന് അവന് മനസിലായി.. ഒരു മകന് ഇടപെടാൻ പരിമിതിയുണ്ടെങ്കിലും പലവട്ടം അവരോട് സംസാരിക്കാൻ മാത്തുക്കുട്ടി ശ്രമിച്ചു.. രണ്ടാളും പിടികൊടുത്തില്ല..
✍️✍️✍️…
പുലർച്ചെ നാലിന് തന്നെ ജോണിച്ചൻ കർണാകയിലേക്ക് പുറപ്പെട്ടു.. സ്വന്തം കാറിൽ റെയിൽവേ സ്റ്റേഷൻ വരെ പോയി, വണ്ടിയവിടെ നിർത്തിയിട്ട് ട്രൈനിനാണ് പോവുക.. ജോണിച്ചന്റെ വണ്ടി ഗേറ്റ് കടന്നതും ബീന വാതിലച്ച് റൂമിൽ വന്ന് കിടന്ന് നന്നായി ഉറങ്ങി.. ഇനി നാലഞ്ച് ദിവസം ജോണിച്ചനെ കാണണ്ടല്ലോ എന്ന സമാധാനം അവൾക്കുണ്ടായിരുന്നു…
രാവിലെ മാത്തുക്കുട്ടി കാപ്പി കുടിക്കുകയാണ്.. എല്ലാം ടേബിളിൽ കൊണ്ട് വെച്ച് തിരിച്ച് നടക്കാനൊരുങ്ങിയ ബീനയെ അവൻ പിടിച്ച് അടുത്തിരുത്തി..
“മമ്മിക്കെന്തിനാ എന്നോട് പിണക്കം… ?.
ഞാൻ മമ്മിയോടെന്തേലും ചെയ്തോ… ?”..
മാത്തു വിഷമത്തോടെ ചോദിച്ചു.. ബീന ഒന്നും മിണ്ടാതിരുന്നു…
“അപ്പനെന്തേലും ചെയ്തെങ്കി എന്തിനാ മമ്മീ എന്നോട് പിണങ്ങുന്നേ…?”..
“ അതിന് ഞാൻ നിന്നോട് പിണങ്ങിയോ…?”..
ബീന പതിയെ ചോദിച്ചു..
“പിന്നെ….?..എത്ര ദിവസമായി മമ്മി എന്നോടൊന്ന് സംസാരിച്ചിട്ട്… എത്ര ദിവസമായി ഒന്ന് ചിരിച്ചിട്ട്… എന്താണെങ്കിലും എന്നോട് പറഞ്ഞൂടെ… ?.. പറഞ്ഞാലല്ലേ അതിന് പരിഹാരമുണ്ടാക്കാനാവൂ…”..
ബീന മകന്റെ മുഖത്തേക്ക് നോക്കി.. അവന് ശരിക്കും വിഷമമുണ്ടെന്ന് അവൾക്ക് മനസിലായതാണ്.. പക്ഷേ ഒരു മകനോട് പറയാവുന്നതാണോ തന്റെ പ്രശ്നം… ?..
“ അത്… ഒന്നൂല്ല… എനിക്ക് നിന്നോട് പിണക്കവും ഇല്ല…”..
താൽപര്യമില്ലാത്ത മട്ടിൽ ബീന പറഞ്ഞു…
💬 Comments
View all comments