Chapter Title : ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടാവും.. 1 [സ്പൾബർ]
ബീനയുടെ മുഖം അവനിത് വരെ കണ്ടിട്ടില്ല… അതിലേറെ അവനെ ഞെട്ടിച്ചത് ബീന പറഞ്ഞ കാര്യങ്ങളാണ്.. മമ്മിക്ക് സന്തോഷമില്ലെന്ന്.. അപ്പൻ സംശയരോഗിയാന്ന്.. മമ്മി വീട്ടുതടങ്കലിലാന്ന്..
“നിനക്കറിയോ… ?..
എനിക്ക് പുറത്ത് പോവാൻ അനുവാദമില്ല… ഒരാളീ വീട്ടിലേക്ക് വരാനും സമ്മതിക്കില്ല… എപ്പഴും കുത്തുവാക്കും ചീത്തയും… ഞാൻ സഹിച്ചതൊന്നും നിനക്കറിയില്ല… നിന്നെ ഞാൻ അറിയിച്ചിട്ടുമില്ല… നിന്നെയെന്നല്ല, ഒരാളെയും ഞാനിത് അറിയിച്ചിട്ടില്ല…”..
ജീവിതത്തിലാദ്യമായി ബീന മകന് മുന്നിൽ മനസ് തുറന്നു..
“ ഞാനിത് വിശ്വസിക്കില്ല മമ്മീ… എന്റപ്പനെ കുറിച്ച് തന്നെയാണോ മമ്മീയീ പറഞ്ഞത്… ?”..
“ഹും… നിന്റൊരപ്പൻ… എന്റെ ജീവിതം നശിപ്പിച്ച പിശാചാ അയാൾ…”..
“അതെങ്ങിനെയാ മമ്മീ… നിങ്ങള് രണ്ടാളും നല്ല സ്നേഹത്തിലല്ലായിരുന്നോ… ?”..
“ഉം… ആയിരുന്നു… നിന്റെ മുന്നിൽ… നിന്റെ ചേച്ചിയുടെ മുന്നിൽ..
മറ്റുള്ളവരുടെ മുന്നിൽ… പക്ഷേ, മുറിയിൽ കയറി കതകടച്ചാൽ കീരിയും പാമ്പും പോലെയായിരുന്നു… അതൊന്നും ഒരാളെയും ഞാനറിയിച്ചില്ല…”..
മകനോട് ഒന്നും പറയണ്ടാന്ന് വിചാരിച്ചെങ്കിലും മനസിലുള്ളതെല്ലാം ഇറക്കി വെക്കാൻ ഒരാളെക്കിട്ടിയത് കൊണ്ട് ബീന എല്ലാം പറയാൻ തീരുമാനിച്ചു.. അവളെല്ലാം പറഞ്ഞു.. ജോണിച്ചൻ കെട്ടിയ നാള് മുതൽ അനുഭവിച്ചതെല്ലാം പറഞ്ഞു.. ചിലപ്പോ ദേഷ്യപ്പെട്ടും, ചിലപ്പോ സങ്കടപ്പെട്ടും,ചിലപ്പോ കണ്ണീരൊലിപ്പിച്ചും, ചിലപ്പോ പൊട്ടിക്കരഞ്ഞും സ്വന്തം മകനോട് എല്ലാം പറഞ്ഞു.. ഒരു മകനോട് പറയാവുന്നതിന്റെ അത്രയും പറഞ്ഞു..ആ പരിധിക്കപ്പുറം പറയാനവൾക്കായില്ല..
മാത്തുക്കുട്ടി ഒന്നുമൊന്നും വിശ്വസിക്കാനാവാതെ തറഞ്ഞിരുന്നു പോയി… അപ്പനെന്ന വിഗ്രഹം മനസിൽ വീണുടഞ്ഞ് ചിതറുന്നത് അവനറിഞ്ഞു..തന്നെ അങ്ങേയറ്റം സ്നേഹിക്കുകയും,ഒരു കൂട്ടുകാരനെപ്പോലെ പെരുമാറുകയും, ഞായറാഴ്ചകളിൽ ഒപ്പമിരുന്ന് മദ്യപിക്കുകയും ചെയ്തിരുന്ന തന്റെയപ്പന്റെ സ്വഭാവവൈകൃതം ഞെട്ടലോടെയാണവൻ കേട്ടത്..എന്നാലും ഒരു ചോദ്യം മമ്മിയോട് ചോദിക്കാതിരിക്കാൻ അവനായില്ല…
“മമ്മീ… അപ്പനിങ്ങനെ… സംശയിക്കാൻ… കാരണം
💬 Comments
View all comments