0%

Chapter Title : ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടാവും.. 1 [സ്പൾബർ]

Author : Spulber Read All Parts 11.2K

നാട്ടിൽ നാല് കടമുറി പണിത് വാടക്ക് കൊടുക്കുന്നവനാണ് മുനീറുൽ ഹഖ്.. ഇപ്പോൾ നാട്ടിൽ അവന്റെ വീട് പണി നടന്ന് കൊണ്ടിരിക്കുകയാണ്.. സാധാരണ ബംഗാളികളെപ്പോലെ അവൻ ഹാൻസോ, പാൻപരാഗോ ഉപയോഗിക്കില്ല.. വലിയും കുടിയുമില്ല..പൈസയുണ്ടാക്കണം എന്നൊരൊറ്റച്ചിന്തയേ ഉള്ളൂ.. അത് മാത്രമല്ല, വർഷങ്ങളായി കേരളത്തിൽ ജീവിച്ചത് കൊണ്ട് മലയാളിയുടെ എല്ലാ നല്ല സ്വഭാവങ്ങളും അവനുണ്ട്..നല്ല വൃത്തിയാണ്..ഏത് തിരക്കാണെങ്കിലും വെള്ളിയാഴ്ച പള്ളിയിൽ പോവും..

ഇപ്പോൾ ഇരുപത്തെട്ട് വയസുണ്ടവന്.. നാട്ടിൽ ഭാര്യയും ഒരു കുട്ടിയുമുണ്ട്..

ഈ മുനീറുൽഹഖുമായി മാത്തുക്കുട്ടി നല്ല കമ്പനിയാണ്.. അവർ തമ്മിൽ മുതലാളി തൊഴിലാളി ബന്ധമൊന്നുമില്ല.. നല്ല സുഹൃത്തുക്കളാണവർ.. മറ്റ് പണിക്കാരുടെ മുന്നിൽ മാത്തുക്കുട്ടി പുലിയാണെങ്കിലും മുനീറിനോടവൻ ദേഷ്യപ്പെടാറില്ല.. അതിനവൻ ഇടവരുത്താറുമില്ല..

“ ഇന്ന് അലമാര നാലെണ്ണം മതിയെടാ…

ബാക്കിയൊക്കെ കട്ടിലാ… അതൊക്കെ പണി തീർത്ത് വെച്ചതല്ലേ… ?”..

മാത്തുക്കുട്ടി ചിരിയോടെ പറഞ്ഞു..

“ ടേബിളോ ചെയറോ വേണോ മാത്തുക്കുട്ടീ… ?”..

“ഇന്ന് വേണ്ട… നാളെ പത്ത് ടേബിള് വേണം… അത് നാളെ ചെയ്യാം… നീയിപ്പോ കയ്യും കാലും കഴുകി ഡ്രസ് മാറ്റി വാ… നമുക്കൊരിടം വരെ പോണം…”..

മുനീറിന് എതിർ വാക്കില്ല.. അവൻ പലപ്പോഴും മാത്തുക്കുട്ടിയോടൊപ്പം പല സ്ഥലത്തേക്കും പോവാറുണ്ട്.. കൂടെയുള്ള പയ്യൻമാർക്ക് തീർക്കേണ്ട ജോലികൾ പറഞ്ഞ് കൊടുത്ത് അവൻ ഡ്രസ് മാറ്റാനായി മുറിയിലേക്ക് പോയി..

✍️… മുനീറുൽഹഖെന്ന ബംഗാളി ഭായി ഒന്നും മിണ്ടാനാവാതെ മാത്തുക്കുട്ടിയുടെ മുഖത്തേക്കും നോക്കി ഇരിക്കുകയാണ്.. അവൻ പറഞ്ഞതൊന്നും മുനീറിന് വിശ്വസിക്കാനായിട്ടേ ഇല്ല.. സംസ്കാര സമ്പന്നരെന്ന് അവൻ കരുതിയിരുന്ന മലയാളികൾ ഇങ്ങിനെയൊക്കെ ചിന്തിക്കുമോന്ന് തന്നെ അവന് അൽഭുതമായി..

വീട്ടിലേക്ക് പോവുന്ന ഇടറോട്ടിൽ വണ്ടി നിർത്തി, അവിടെ

💬 Comments

View all comments