0%

Chapter Title : ഗ്രേസ് വില്ല [Vasuki]

Author : Kambikathakal Read All Parts 166

ഞാൻ അത് ചേർത്ത് വെച്ചു.... അവളുടെ അവസാന ശ്വാസവും പോകുന്നത് ഞാൻ കൗതുകത്തോടെ കണ്ടുനിന്നു.....

അവളെ കൊല്ലുമ്പോൾ എന്റെ ഉള്ളിൽ ഒരു ശൂന്യമായ വെളുത്ത ഭിത്തിയായിരുന്നു അതിൽ ഒരു ചിലന്തി വല നെയ്യുന്നപോലെ.......

ഞാൻ ആ മുറി മുഴുവൻ തിരഞ്ഞു.....

ഒടുക്കം അടുക്കളയിൽ പോയി ഒരു വെട്ടുകത്തി കിട്ടി....

ആ കരിങ്കൽ ഭിത്തിയുള്ള മുറിയിലേക്ക് ഞാൻ നടന്നു......

ഉറങ്ങി കിടക്കുകയായിരുന്നു അയാളും വൃദ്ധനും...

ഒച്ച വെയ്ക്കാതെ അവരുടെ കഴുത്തിൽ ഞാൻ വെട്ടി.....

എന്റെ കണ്ണിന്റെ മുന്നിൽ രണ്ടുപേരും പിടഞ്ഞു വീണു.....

അപ്പോഴും ഉള്ളിൽ ആ ചിലന്തിയും വലയും മാത്രം...

.പിന്നെ ആ വെളുത്ത ഭിത്തിയും..... എന്റെ ഉള്ളിൽ വേറെ ഒന്നും തെളിഞ്ഞുവന്നില്ല.......

ഞാൻ തലങ്ങും വിലങ്ങും വെട്ടി......കൈയും മുഖവും എല്ലാം നിറയെ ചോര.....

നല്ല ചൂടായിരുന്നു അതിന്.....

ഞാൻ കണ്ണടച്ചു.....

ഉള്ളിൽ ഒരു കറുത്ത ഭിത്തിയിൽ 3 ചുവർ ചിത്രം മാത്രം....

ചുവന്ന രക്തത്തിൽ വരച്ചു 3 ചിത്രം...

പോലീസ് എന്നെ കൊണ്ട് കോടതിക്ക് ഉള്ളിൽ കയറ്റി...

ജഡ്‌ജിയും വക്കിലന്മാരും വന്നിരുന്നു...

ജഡ്ജിയുടെ മുന്നിൽ ഇരിക്കുന്ന ആൾ എന്റെ പേര് ഉറക്കെ വിളിച്ചു...

'ക്രൈം നമ്പർ 45/C/2017.. ഇല്ലിക്കൽക്കുന്ന് നാരായണൻ മകൻ രഘുനാഥൻ നാരായണൻ ...'

ഞാൻ നടന്ന് ആ കൂട്ടിൽ കയറി നിന്നു....

'നിങ്ങൾക്ക് എന്തെങ്കിലും പറയുവാനുണ്ടോ.....'

അദ്ദേഹം എന്നോട് ചോദിച്ചു.... ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി....

നീതിപീഠത്തിന്റെ വിധി വന്നു....

'രഘുനാഥന് മേൽ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതിനാലും....ഭാര്യ അടക്കം 3 പേരെ അതി ക്രൂരവും പൈശാചികമായും കൊലപ്പെടുത്തിയതിന് ഐ പി

💬 Comments

View all comments