0%

Chapter Title : ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം [ഋഷി]

Author : ഋഷി Read All Parts 4.6K
എന്തോ ഒന്നുരണ്ടുപേരേ ഒണ്ടായിരുന്നൊള്ളൂ. അങ്ങുമിങ്ങും ഒപായത്തിൽ നോക്കി ഒരു ബീഡി കത്തിച്ചു. മോനേ! പണിയാവുമേ! ശങ്കുച്ചേട്ടൻ ദോശ ചുടുന്നതിനിടയ്ക്ക് വിളിച്ചു പറഞ്ഞു. ശ്ശെടാ! ആകാശത്തിന്റെ ചോട്ടിലിരുന്ന് ഒന്നു പൊകയ്ക്കാൻ പോലും ഇവിടെ പറ്റത്തില്ല്യോ! ചുമ്മാതല്ല ജനം നക്സലൈറ്റ് ആയിപ്പോണത്... കിട്ടൻ ആഞ്ഞൊരു പുകയുമെടുത്ത് ചിന്തിച്ചു. അവനാകപ്പാടെ ഒരു ബോറു മൂഡിലായിരുന്നു. ടീച്ചറിനെയൊന്ന് കൈപ്പാടകലെ ഒറ്റയ്ക്കു കിട്ടണ്ടേ? അന്നത്തെ കളി കഴിഞ്ഞു മൂന്നു ദിവസായി. ഒന്നുകിൽ ആ കടൽക്കെഴവൻ, അല്ലേല് ഷെറിൻ... ടീച്ചറെ ഒന്നു പിടിച്ചു വിടാൻ പോലും...ആ പെങ്കൊച്ചിനെ ഒന്നൊറ്റയ്ക്കു കിട്ടിയാലും മതിയാരുന്ന്.... നാളെക്കൊണ്ട് പണി തീരുവാണ്.. ആലോചനയിൽ മുഴുകിയിരുന്ന കിട്ടന്റെ മുന്നിൽ ആവി പറക്കുന്ന ദോശയും ബീഫ് ഫ്രൈയും, ചമ്മന്തിയും, സാമ്പാറും നിരന്നു. ഒപ്പം ശങ്കുച്ചേട്ടൻ ഒരു പൈന്റു കുപ്പി നീട്ടി. നല്ല സ്വൊയമ്പൻ വാറ്റാ. നിന്റെ ഓഞ്ഞ റമ്മല്ല. ഒരു പിടി പിടിച്ചോടാ. കുപ്പി വാങ്ങി രണ്ടു വലി. ആഹാ... നല്ല സുഖം. ചാപ്പാടും വെട്ടിവിഴുങ്ങി ഒരു ബീഡീം കൂടെ കത്തിച്ചു കിട്ടൻ വിട്ടു. വീട്ടിൽ ചെന്നു ബോധം കെട്ടുറങ്ങി. കിട്ടൻ രാവിലെ കുത്തിപ്പിടിച്ചെണീറ്റ് ആയുധങ്ങളുമായി ചെക്കനേം കൊണ്ട് ഹാജരായി. ഇന്നിനി പൊറകിലെ ചുവരിൽ മാത്രം വെള്ള വലിച്ചാൽ മതി. വീട്ടിലോട്ടു കേറിയപ്പത്തന്നെ ആദ്യം കണ്ട നല്ല കാഴ്ച്ച! കടൽക്കിഴവൻ കൊടേം നിവർത്തി എങ്ങോട്ടോ വെച്ചു പിടിക്കുന്നു. എങ്ങോട്ടാണാവോ? കിട്ടൻ ആത്മാർഥത തൊട്ടു തീണ്ടാതെ ഭവ്യത നടിച്ചടുത്തു ചെന്നു... ഓ ഒരു കേസൊണ്ടടാവേ! അങ്ങു ജില്ലാക്കോടതീലാ! പുള്ളി വലിച്ചു നീട്ടി നടന്നു. ആഹാ! മൂപ്പിലാൻ വരുമ്പോ വൈകിട്ടാവും. കിട്ടനൊന്നു മനസ്സുതുറന്ന് ചിരിച്ചുകൊണ്ട് അടുക്കളപ്പുറത്ത് ചെന്നു.

💬 Comments

View all comments