Chapter Title : ഗുണ്ടാ വിളയാട്ടം [സ്പൾബർ]
ഓഫീസിൽ വെച്ച് ബലാൽസംഗം ചെയ്തെന്ന കേസിൽ കുറച്ച് ദിവസം ജയിലിൽ കിടന്ന് ഇപ്പോ ഇറങ്ങിയതേ ഉള്ളൂ മോഹൻ..ആ വനിതാ നേതാവിനെക്കാൾ പാർട്ടിക്കാവശ്യം മോഹനാണ് എന്നത് കൊണ്ട് പാർട്ടി നിന്നത് മോഹനൊപ്പമാണ്..
അടിപിടിയും, കൊലയുമൊന്നും മോഹനൊരു വിഷയമല്ല.. പാർട്ടിയിലെ ഉന്നതനായ നേതാവിനെതിരെ ഫേസ്ബുക്കിൽ കമന്റിട്ടതിന് ഒരുത്തനെ വീട്ടിൽ കയറി വെട്ടിയത് കഴിഞ്ഞ ദിവസമാണ്.. അവർ പരാതി പോലും കൊടുത്തില്ല.. പാർട്ടിയിലെ ഏത് നേതാവിനൊപ്പവും നിൽക്കാൻ മാത്രം സ്വാധീനമുണ്ട് മോഹന്.. പാർട്ടിക്ക് എന്ത് പ്രതിസന്ധിയുണ്ടായാലും അത് പുഷ്പം പോലെ കൈകാര്യം ചെയ്യാൻ മോഹന് കഴിവുണ്ട്. അവൻ പ്രശ്നം പരിഹരിക്കുന്നത് വടിവാള് കൊണ്ടാണെന്ന് മാത്രം..
മോഹന് പാർട്ടിയിൽ സർവ്വസ്വാതന്ത്രമാണ്.. ഒന്നിനും വിലക്കില്ല..ഇലക്ഷൻ സമയത്ത് വോട്ട് ചോദിക്കാനൊന്നും മോഹൻ പോകില്ല.. അവനിറങ്ങിയാൽ ഉള്ള വോട്ട് കൂടി പോകുമെന്ന് അവന് തന്നെ അറിയാം..
പാർട്ടിക്കെതിരെ വരുന്ന ഏതൊരുത്തനേയും വടിവാള് കൊണ്ട് നേരിടുക എന്നതാണ് മോഹന്റെ പണി.. ചില നേതാക്കൾക്ക് വേണ്ടി സ്വന്തം പാർട്ടിയിൽ പെട്ടവരെ പോലും മോഹൻ വെട്ടിയിട്ടുണ്ട്..
ലഹരിയും,ആവശ്യത്തിന് പെണ്ണും ഈ നേതാക്കൾതന്നെ അവന് എത്തിച്ച് കൊടുക്കും..
✍️… നല്ല തറവാട്ടിൽ പിറന്നവനാണ് മോഹന്റെ അഛൻ.. അയാളും മാന്യനായിരുന്നു.. കോളേജിൽ പഠിക്കുമ്പോഴാണ് മോഹൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്..
പിന്നെ എന്നും ആ കുടുംബത്തിന് തലവേദനയായിരുന്നു.. മോഹന്റെ വഴിപിഴച്ച പോക്കിൽ മനം നൊന്ത് ആദ്യം അഛനും പിന്നെ അമ്മയും മരിച്ചു..
മോഹനെ വീട്ടിൽ നിന്ന് തന്നെ ഒഴിവാക്കി. അമ്മാവൻമാർ ഒത്തിരി പരിശ്രമിച്ചാണ് ദിലീപിന് ഒരു പെൺകുട്ടിയെ കണ്ട് പിടിച്ച് കൊടുത്തത്.. രാഷ്ട്രീയ ഗുണ്ടയായ മോഹൻ ഉള്ള വീട്ടിലേക്ക് പെൺമക്കളെ കെട്ടിച്ചയക്കാൻ ഒരഛനും തയ്യാറായില്ല.. അവസാനം അകന്ന ഒരു
💬 Comments
View all comments