Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]
മനസ്സ് പറയുന്നു ഇനി അവൾ എങ്ങനെ പ്രതികരികും എന്നറിയില്ല ... എന്താണ് അവളുടെ മനസ്സിൽ എന്നറിയണം .. ഞ്ഞങ്ങനെയൊക്കെ ചെയ്തിട്ടും അവൾ തിരിച്ചൊന്നും പറഞ്ഞതുമില്ല ..
പണ്ടാരോ പറഞ്ഞ അറിവുണ്ട് ..
പെണ്ണിനെ മനസ്സറിയാൻ ഇനിയൊരു ജന്മം കൂടി കിട്ടിയാലും മതിയാവില്ലെന്ന് ...
അങ്ങനെ ഓരോന്ന് ആലോജിച് ഞാൻ വരാന്തയിൽ പോയിരുന്നു ..
അല്പസമയത്തിനകം അവൾ ബാഗും മാറ്റജ് സാധനങ്ങളും എടുത്ത് വന്നു ..
" ടാ നീ സ്വപ്നം കണ്ടോണ്ടിരിക്കുവാണോ , നമുക്ക് പോവാം .."
" ആഹ് പോവാം ...."
" ഞങ്ങൾ കാറിൽ കയറി അവിടുന്ന് തിരിച്ചു ഹാദിയുടെ വീട്ടിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ ...
" വല്ല ഓട്ടോയും വിളിച്ചു പോയിരുന്നേൽ ഡ്രൈവർ എവിടേക്കാണെന്ന് എങ്കിലും ചോദിച്ചേനെ ...ഇതിപ്പോ എന്തോ മരിച്ച വീട്ടിൽ പോവുന്ന പോലെയുണ്ട് .."
......ഹാദി എന്നെ ഊതിയാണെന്ന് എനിക്ക് മനസ്സിലായി ....
" ഞാൻ എന്ത് പറയാനാണ് ... എന്താ നടക്കുന്നെ ന്ന് എനിക്കൊന്നും മനസിലാവുന്നില്ല ..."
" എന്താ നിനക്ക് മനസ്സിലാവേണ്ടത് ..."
"വേറാരെങ്കിലും ആണെങ്കിൽ ഇപ്പൊ ഞാൻ ജയിലിൽ ആയേനെ .."
" അപ്പോ വേറാരും അല്ലല്ലോ .. അങ്ങനെ കരുതിയാൽ മതി ..."
" എന്ത് .."
" ഒന്നൂല്ലെന്റെ പൊന്നൂ .. നീ നേരെ നോക്കി വണ്ടി ഓടിക്ക് ..."
" അല്ല അതെനിക്കറിയണം , ഞാൻ അത്രയൊക്കെ ചെയ്തിട്ടും നീയെന്താ ഒന്നും പറയാതിരുന്നേ , ദേഷ്യപ്പെട്ട് പോലുമില്ലല്ലോ ..."
" എന്നിട്ടും മനസിലായില്ലേ പൊട്ടൻ ..." പിറുപിറുതോണ്ടാണവൾ അത് പറഞ്ഞത്
" എന്തേലും പറയുന്നുണ്ടേൽ ഉറക്കെ പറ ..."
" എനിക്കപ്പോ അങ്ങനെ തോന്നി ... അതന്നെ .."
".. അപ്പൊ എന്നെ തട്ടിമാറ്റി പോയതോ .."
" എനിക്കപ്പോ വേറേ കാര്യം ഓർമ വന്നു അതാ ..."
"എന്തായിരുന്നു അത് ..."
" ഞാൻ പറഞ്ഞിട്ടില്ലേ ഒരാളെടുത്തുന്ന് എനിക്കൊരു അനുഭവം ഉണ്ടായീ ന്ന് .. അതോർമ്മ വന്നു ..."
" അതാരായിരുന്നു ..?"
"മനസ്സില്ല പറയാൻ ..."
".. എന്റെ ചക്കരയല്ലേ പറ
💬 Comments
View all comments