Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍
പ്രായം കഴിഞ്ഞാ ഉമ്മയും വന്നത് നമ്മള്‍ വേണ്ട എന്ന് പറഞ്ഞാലും നമ്മള്‍ക്കായി ഒരാള്‍ ഇഷ്ടപ്പെട്ടു വരുമ്പോള്‍ നമ്മളുടെ ഉള്ളം തുടിക്കും ....മോള് സമ്മതിച്ചു എന്നാ ഞാന്‍ വപ്പചിയോടു പറഞ്ഞത് അല്ലേല്‍ വാപ്പക്ക് വിഷമം ആകും എന്താ മോളെ ആലോചിക്കയല്ലേ ...."
ഉമ്മയുടെ സംസാരത്തിലെ കള്ളമോ സത്യമോ ഒന്നും അറിയാതെ അവള്‍ സമ്മതം മൂളി .....!!!
"ഉമ്മ അയാളുടെ ഫോട്ടോ ഉണ്ടോ ?....ഒന്ന് കാണാന്‍ "
" ഹ ഹ ....പെണ്ണിന്റെ കൊതി കണ്ടില്ലേ കള്ളി ....ഞാന്‍ വപ്പയോടു പറയാം ...."
" പേ ....ര്‍....ന്താ ...ഉമ്മ അയാളെ ?....."
സുഹ്റ വലിയ നാണത്തോടെ ചോദിച്ചു .....
" കൊതിയുണ്ട് അല്ലെ പേരൊക്കെ അറിയാന്‍ ....ഞാന്‍ പറയൂല്ല ...."
"പ്ലീസ് പറയുമ്മ പ്ലീസ് ....." അവള്‍ ചിണുങ്ങി....അപ്പോള്‍ അവളുടെ തുടുത്ത കവിളിലെ നുണക്കുഴി തെളിഞ്ഞുവന്നു............ ആ കുഴിയില്‍ ചൂണ്ടുവിരല്‍ ചേര്‍ത്ത് കുത്തി കൊണ്ട് റുഖി പറഞ്ഞു ....
"ബിലാല്‍ ...."
അവള്‍ക്ക് ഇഷ്ടമുള്ള പേരായിരുന്നു ഈ ബിലാല്‍ എന്ന് ഉള്ളത് അവളുടെ കണ്ണുകളില്‍ തിളക്കം മിന്നിമറഞ്ഞു...
ആള്‍ എങ്ങനെ ഇരിക്കും എന്നറിയാന്‍ അവള്‍ക്ക് താല്പര്യം തോന്നി ....
"ഉമ്മ ഫോട്ടോ ...."
"അത് വാപ്പ ഇന്ന് നീ കോളേജില്‍ പോയി വരുമ്പോഴേക്കും വസന്തനെയും കൂട്ടി പോയിവരും അപ്പോള്‍ വേടിക്കാം...."
അവള്‍ ഒന്നും മിണ്ടില്ല ...ഒരു മൂളലില്‍ ഒതുക്കി ആ തണുത്ത ചായ ഒരു വലിക്ക് കുടിച്ചു കുളിക്കാനായി അവളുടെ വസ്ത്രങ്ങളും ആമാടപ്പെട്ടിയും എടുത്തു .....ആ പെട്ടി തുറന്നു സോപ്പ് ഷാമ്പൂ ടൂത്ത് പേസ്റ്റ്... ബ്രഷ് എല്ലാം ബോഡി വാഷ്
💬 Comments
View all comments