0%

Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍

Author : afsal Read All Parts 10.7K

മുകളില്‍ നിന്ന് സ്റ്റെപ്പുകള്‍ ഇറങ്ങി വന്നു ....ക്രീം കളറില്‍ ഗോള്‍ഡന്‍ ഡിസൈന്‍ ഉള്ള വിലകൂടിയ ജുബ്ബയും ആ ജുബ്ബാക്ക്‌ മാച്ച് ആകുന്ന കസവ് മുണ്ടും ഉടുത്ത് പടികള്‍ ഇറങ്ങി വരുന്ന ബിലാലിനെ കണ്ടാല്‍ പുതിയ മുഖത്തിലെ പ്രിത്വിരാജ് ഇറങ്ങി വരുന്നപോലെ ഉണ്ട് ....

ഏകദേശം പ്രിഥിയുടെ അകാര വടിവും ഷേപ്പ് ഒക്കെയാണ് ഹജിക്കാക്ക് ഒറ്റനോട്ടത്തില്‍ പയ്യനെ ബോധിച്ചു ....

അടുത്ത് വന്നപാടെ അവന്‍ സലാം പറഞ്ഞു ...

ഹാജിക്ക സലാം മടക്കി ....

"എന്റെ പേര് ബിലാല്‍ മുഹമ്മദ്‌ ഷുക്കൂര്‍ ലബ്ബ"....

ഹാജിക്ക സ്വയം പരിചയപ്പെടുത്തി ....

അപ്പോഴും കൂടെ ഇരുന്നവരുടെ കൂട്ടത്തില്‍ ഒരാളെ തിരയുന്നുണ്ടായിരുന്നു .....ഹാജിക്ക തന്റെ ബാല്യകാല സുഹൃത്തിനെ ....ഷുക്കൂറിനെ......

അയാളുടെ നോട്ടം കണ്ടപ്പോള്‍ ഉദ്ദേശം അറിയുന്നവര്‍ക്ക് മനസ്സിലായി ....

കൂട്ടത്തില്‍ ഇരുന്ന ഒരാള്‍ ചോദിച്ചു .....

"കൂട്ടുകാരനെ ആണോ തിരക്കുന്നെ ?..........."

ഹാജിക്ക ഉത്തരം പറഞ്ഞു

"അതെ ......എവിടെ എന്റെ ഷുക്കൂര്‍.......?....."

മറുപടി വന്നത് ബിലാലില്‍ നിന്നായിരുന്നു ....

"വാപ്പ ആ മുറിയില്‍ ഉണ്ട് .....".....(താഴെ ഒരു റൂം മില്‍ വിരല്‍ ചൂണ്ടി ബിലാല്‍ പറഞ്ഞു )

കേട്ട പാതി കേള്‍ക്കാത്ത പാതി .....വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞു പോയ ആത്മമിത്രത്തെ കാണാന്‍ ഹാജിയാര്‍ വികാര വിക്ഷോഭതാള്‍ കണ്ണുകളില്‍ ഈറന്‍ അണിഞ്ഞു ആ റൂം ലക്ഷ്യമാക്കി നടന്നു ..........

ജീവിതത്തിന്റെ പ്രയാണത്തില്‍  അകന്നുപോയ  തന്‍റെ ബാല്യകാല സുഹൃത്തിനെക്കാണാന്‍ ഹാജിക്ക നിറകണ്ണ്‍കളോടെ ആ റൂമിന്‍റെ വാതില്‍ തുറന്നു അകത്തു കയറി !!!

കട്ടിലില്‍ ഒരു മെലിഞ്ഞു അസ്ഥിപഞ്ചരം ആയ ഒരു രൂപം കിടക്കുന്നത് കണ്ടു ഹാജിക്ക

💬 Comments

View all comments