Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍
പറഞ്ഞു സ്വന്തം മാമയുടെ നേരെ കണ്ണ്കൊണ്ട് വേണ്ട എന്ന അര്‍ത്ഥത്തില്‍ ഹാജിക്ക കാണാതെ ബിലാല്‍ സിഗ്നല്‍ നല്‍കി അതോടെ ഷംസുമാമ സംസാരം നിര്‍ത്തി ...
എങ്ങനെ ആണ് കാര്യങ്ങള്‍ എന്നൊക്കെ പറഞ്ഞു ഇവിടെന്നു അങ്ങോട്ട് വന്നു എന്നാ കാണുന്നെ അങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു ബിലാലിന്‍റെ ഒരു ഫോട്ടോ ആവശ്യപെട്ടു അവര്‍ അത് കൊടുത്തു ....സന്തോഷത്തോടെ ഹാജിക്ക ഇറങ്ങാന്‍ നേരം ....
"ആഹ... നാന്‍ അവനോടു ഒന്ന് യാത്രപറയട്ടെ ...." എന്ന് പറഞ്ഞു ബിലാലിന്‍റെ ബാപ്പ ഷുക്കൂര്‍ കിടക്കുന്ന റൂമിലേക്ക് നടന്നു !!!...
ബിലാലും മാമയും !!! പരസ്പരം നോക്കി ........
ഹാജിക്ക ആ റൂമില്‍ കേറി ...
" ഡാ ചുക്കു.... നിന്റ മോനെ ചോദിയ്ക്കാന്‍ ആണ് ഞാന്‍ വന്നത് എന്റെ സുഹ്രാക്ക് വേണ്ടി ...നീ വല്ലതും കേള്‍ക്കുന്നുണ്ടോ ?........"
ഷുക്കൂര്‍ തിരിച്ചു ഒന്നും മിണ്ടാന്‍ കഴ്യില്ല പക്ഷെ അത് കേട്ടതും ആ മുഖത്ത് ഒരു ഭയം മിന്നി മറയുന്നത് ഹാജിക്ക ശ്രദ്ധിച്ചു പക്ഷെ അത് കാര്യമാക്കില്ല ....ഹാജിക്ക തുടര്‍ന്ന് .....
"ഡാ എന്റെ മകള്‍ ഇവിടെ വന്ന നിന്നേം മോനേം അവളെകൊണ്ട് കഴിയുന്ന രീതിക്ക് നോക്കും "
ചെറുതായി ഈറനണഞ്ഞു ആ കുഴിഞ്ഞ കണ്ണുകളില്‍ ...
സ്വന്തം സുഹൃത്തിന്റെ ഹൃദയഭാഗത്ത് പതുക്കെ കൈവച്ച് തലോടിക്കൊണ്ട്
"ശരി ....ഞാന്‍ പോയി വരമെടാ ...."എന്ന് പറഞ്ഞു ഹാജിക്ക അവിടെന്നു എഴുന്നേറ്റു ....ഹാളില്‍ വന്നു എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി .... നേരെ വീട്ടിലേക്ക് പോയി ....
*********----*********-----******-----********
സ്വന്തം സ്വപ്‌നങ്ങള്‍ തലോചിച്ചു കട്ടിലില്‍ കമഴ്ന്നു കിടന്നു തലയിണയെ
💬 Comments
View all comments