0%

Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍

Author : afsal Read All Parts 5388

കല്ലെടുത്ത്‌ ഏറിയും കുഞ്ഞുപിള്ളേരുടെ കുസൃതികള്‍ മൊത്തം എടുത്ത ആ അവതരത്ത്തിനു ഹാജിയാര്‍ ഇട്ട ചെല്ലപ്പേര് കൊച്ച് വാവ എന്നാണ്....

സന്തോഷകരമായ ആ കുടുംബതരീക്ഷം മുന്നോട്ടു പോകവേ .... ഒരു ദിവസം ഒരാള്‍ ഹജിക്കയെ കാണാന്‍ വന്നു വസന്തന്‍ ബ്രോക്കര്‍ നാട്ടിലെ പ്രമാണിമാരുടെ മാത്രം കല്യാണം ഏറ്റെടുത്തു ഭംഗിയായി നടത്തി നല്ല കമ്മീഷന്‍ രണ്ടു സൈഡില്‍ നിന്നും അടിക്കുന്ന ഒന്നാന്തരം വിടുവായന്‍ ....!!!

ഹാജിക്ക അയാളെ അകത്തേക്ക് ക്ഷണിച്ചു ..........!

"ഹാജിക്കാ വന്നകാര്യം മുഖവുരയില്ലാതെ പറയാം ...."

"പറവസന്താ "  !!! ( തെല്ല് ആശ്ചര്യത്തോടെ ഹാജിക്കാ വസന്തനോടയി പറഞ്ഞു )

"ഇക്കാ മൂത്ത കുട്ടി പഠിക്കാന്‍ പോകുന്ന വഴിയില്‍ ഒരു പയ്യന്‍ വഴിയില്‍ വച്ച് കൊച്ചിനെ കണ്ട് ഇഷ്ടപ്പെട്ടു ........നിങ്ങള് ഇപ്പൊ കെട്ടിച്ചയക്കാന്‍ പ്ലാന്‍ ഉണ്ടോ ?..."

"അവള് പഠിക്ക്യല്ലോടോ ഇപ്പഴേ കല്യാണം വേണ്ട നമ്മള്‍ ഈ തെക്കോട്ട്‌ ഉള്ളവര്‍ പക്വത എത്താത്ത കൊച്ചുപുള്ളകളെ പിടിച്ചു വച്ച് എങ്ങനെ കെട്ടിക്കും "

വതിലിന്റെ മറവില്‍ നിന്ന് ഒരു വളകിലുക്കം കേട്ട് ഹാജ്ജിയാര്‍ അങ്ങോട്ട്‌ നോക്കി ....

(അത് ഇളയിടം തറവാട്ടിലെ ഒരു രീതിയ ഉമ്മറത്ത് അന്യ ആണുങ്ങള്‍ വന്നു സംസാരിക്കുന്നു എങ്കില്‍ പെണ്ണുങ്ങള്‍ക്ക് സഭയില്‍ ഇരിക്കുന്ന ആണ്ങ്ങളോട് എന്തേലും അത്യാവശ്യ കാര്യം പറയണം എങ്കില്‍ അവര്‍ പദസരമോ വളയോ കിലുക്കും ..........)

ഹജ്ജിയറിനു കാര്യം പിടികിട്ടി ........... കസേരയില്‍ നിന്ന് എണീക്കുമ്പോള്‍ വസന്തനോടായി പറഞ്ഞു

"അവള്‍ക്കെന്തോ എന്നോട് പറയാന്‍ ഉണ്ട് ഞാന്‍ ഒന്ന് ചോദിചെച്ചു വരാമെന്താ കര്യോന്നു...വസന്തന്‍ ഇരി ....."

അപ്പോഴേക്കും വേലക്കാരി നസീമ അവിടെ കുടിക്കാന്‍ ചായയും പലഹാരവും കൊണ്ടുവച്ചു .......

ചായക്ക് കടി പഴംനിറച്ചത് ഒരെണ്ണം വസന്തന്‍ എടുത്ത് കഴിച്ചു കൊണ്ടിരുന്നു ....

വാതിലിന്റെ മറവില്‍ നിന്ന സ്വന്തം ഭാര്യോടായി .........

"നിനക്കെന്താ ഇത്ര അത്യാവശ്യം ഇപ്പൊ .........അയാള്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു ..........."

"ഇക്കാക്ക... നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് മോള് കൊച്ച് കൊച്ച് എന്നും പറഞ്ഞിരിക്കുന്നെ ? പെണ്ണിന് വയസ്സ് 21 ആയി വല്ല ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക് ?"

" എടി അവള്‍ പടിക്കയല്ലേ ?

💬 Comments

View all comments