Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍
സുഹ്റ നിന്ന് കിതച്ചു !!............
അവള്‍ ആ ഫോട്ടോയില്‍ ഒന്ന് കണ്ണറിഞ്ഞു .... തന്‍റെ സ്വപ്ന നായകനാണോ ആ ഫോട്ടോയില്‍ ഒന്ന് നോക്കിയതെ ഉള്ളു
സുഹ്റ ഏതോ സ്വപനലോകത്തായിപ്പോയി ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സുന്ദരന്‍ ....കാണാന്‍ നല്ല വ്യക്തിത്വം ...വൈറ്റ് പാന്റ്സില്‍ CK യുടെ കറുത്ത ബെല്‍റ്റും ഡാര്‍ക്ക് വയലെറ്റ് CD ഷര്‍ട്ട് പിന്നെ ട്രാന്‍സ്പെറന്റ് ആയുള്ള സന്‍ഗ്ലാസ്സും ഇട്ട് നില്‍ക്കുന്ന ഫുള്‍ സൈസ് ഫോട്ടോ ആ മുഖത്തിന് യോജിക്കുന്ന രീതിയില്‍ ട്രിം ചെയ്തു വച്ചിരിക്കുന്ന താടിയും മീശയും അത് ആ വെളുത്ത മുഖത്ത് നീലക്കളര്‍ തേച്ചത് പോലെ പടര്‍ന്ന്‍ കിടക്കുന്നു ...ചുരുക്കിപറഞ്ഞാല്‍ ഗാംഭീര്യ രൂപം ആരെയും മയക്കുന്ന കണ്ണുകള്‍, നീളം കൂടിയ ഉയര്‍ന്ന നാസിക ലൈന്‍ ഉള്ള നെറ്റിത്തടം ഇടതൂര്‍ന്ന മുടി ഒരു മന്ദഹാസം ഒളിച്ചിരിക്കുന്ന ചുണ്ടുകള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്നു ...ചുരുക്കി പറഞ്ഞാല്‍ സുഹ്ര വീണു ബിലാലിനെ കണ്ട്... ....
"എന്താടി പയ്യനെ ബോധിച്ചോ ....?"
ഉമ്മയുടെ ചോദ്യം അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി .........!
സുഹറ വിരല്‍ കടിച്ചു നാണിച്ചു മുഖം തഴ്ത്തി....
"കണ്ട ...കണ്ടാ...പെണ്ണിന് നാണം വന്ന കണ്ടാ ....." റുഖി അവളെ കളിയാക്കി സുഹ്റയുടെ ഓമനത്താടിക്കിട്ട് പിടിച്ചു കുലുക്കി ...
അവള്‍ ചിരിച്ചു കൊണ്ട് മുഖം വെട്ടിച്ചു .....ഉമ്മാടെ താടിപിടിയില്‍ നിന്ന് എസ്കേപ്പ് ആയി .....തിരിഞ്ഞു പുറത്തേക്കു ഓടി ....
" ഡി മോളെ കേക്കട്ട് ഓടല്ലേ ...."......!!!......."വാപ്പച്ചിയോടു എന്ത് പറയണം .....
"വാപ്പാടെ ആഗ്രഹം പോലെ തന്നെന്ന് പറഞ്ഞോ ഉമ്മ ....."
എന്ന് പറഞ്ഞവള്‍ സ്റ്റെയര്‍ ഓടിയിറങ്ങി .....
റുഖിഅവളുടെ സന്തോഷം കണ്ടു ചിരിച്ചു
💬 Comments
View all comments