Chapter Title : ഹാങ്ങ് ഓവർ 4
മിണ്ടാത്തെ അപ്പച്ചനും സാബുവും ജിൻസിയും ലെനയും നില്പുണ്ട്
ലിസി അവർക്കരികിലേയ്ക് ചെന്നു
"എന്നതാ പ്രശ്നം ജിൻസി ? "
"അത് പിന്നെ ലിസ്സി ചേച്ചി സാബുച്ചായൻ .. "
"ആഹ് കാര്യം എന്നതാണെന്ന് പറ കൊച്ചെ "
" സാബുച്ചായൻ ഇവിടെ താമസിപ്പിച്ച അമ്മയും മോളും ഉണ്ടല്ലോ അവരെ കൊണ്ടു പോവാൻ വന്നവരാ ആ നിൽക്കുന്ന പുള്ളിയാ അവരെ കെട്ടിയതു എന്നാ പറയണേ "
ജിൻസി ചൂണ്ടി കാണിച്ച ഇടത്തേക്കു ലിസ്സി ഒന്ന് നോക്കി
കരുത്തുറ്റ ഒരു മധ്യ വയസ്സൻ
" നിങ്ങള് ബഹളം വെച്ചിട്ടു ഒരു കാര്യവുമില്ല ഇയാള് കെട്ടിയ പെണ്ണിനെ നേരം വണ്ണം നോകാഞ്ഞിട്ടു അല്ലിയോ അവള് കണ്ട തെരുവില്പോയി ജീവിച്ചത്
എന്റെ കൊച്ചനു ഇച്ചിരി നല്ല ബുദ്ധി തോന്നിയത് കൊണ്ട് അവര് ഇപ്പോഴും ജീവിച്ചിരുപ്പുണ്ട് അതിനു നിങ്ങൾ ഇവനോട് നന്ദിയാ പറയേണ്ടത് "
വീണ്ടും ശക്തമായി അവർ പരസ്പരം കലഹിച്ചു
" ഇങ്ങള് ബല്യ കായിലോരൊക്കെ അവും ന്നാലും ഇപ്പൊ ഓൺ പുതിയ വീടൊക്കെ വെച്ചു കെട്ട്യോളെയും കൂട്ടി ഒന്ന് ജീവിക്കണം എന്ന് ആഗ്രഹിക്കുവാ അത് നിങ്ങളായി മുടക്കരുത് "
കുറച്ചു നേരം നിശ്ശബദ്ധമായി നിന്നതിനു ശേഷം അവരോടു നാളെ വരാൻ പറഞു അപ്പച്ചൻ അവരെ മടക്കി അയച്ചു
സാബു വല്ലാത്ത അവസ്ഥയിലായി
അവർ പതിയെ പിന്തിരിഞ്ഞു നടന്നു
ജാനുവിന്റെ ഭർത്താവിനെ ലിസ്സി ഒന്ന് കൂടി സൂക്ഷിച്ചു നോക്കി അയാളുടെ പുരികത്തിൽ ഒരു വെട്ടു കൊണ്ട പാടുണ്ട് അയാൾ തന്നെ ഒളികണ്ണിട്ടു നോക്കുന്നതും അവൾ ശ്രദ്ധിച്ചു
വേഗം തൊട്ടടുത്ത ഇക്കയോട് ചോദിച്ചു
"അയാളുടെ
💬 Comments
View all comments