Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]
മൂടി ഇരിക്കുന്നത്.
"മീര... അവൾ... അവളെ എനിക്ക് നഷ്ടമാകും," തൻ്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കുന്ന കണ്ണുകൾക്ക് മുഖം കൊടുക്കാതെ ഒറ്റവലിക്ക് ഗ്ലാസ് കാലി ആക്കിയ ശേഷം ഒടുവിൽ ഒരുവിധത്തിൽ സുജിത്ത് കാര്യം പറഞ്ഞൊപ്പിച്ചു.
അതെ മീര സുജിത്തിൻ്റെ കാമുകിയായിരുന്നു. കോളേജ് കാലം മുതൽ തുടങ്ങിയ നാലഞ്ച് വർഷത്തെ നീണ്ട പ്രണയം. കോളേജ് കാലം എന്ന് പറയുമ്പോൾ ഒരുമിച്ച് പഠിച്ചതാണ് എന്നല്ല കേട്ടോ. മീര അവൻ്റെ അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടി ആയിരുന്നു. സ്കൂൾ മാഷ് സതീശൻ നമ്പൂതിരിയുടെ മകൾ.
അതെ അവനെപ്പോലെ അവളും നമ്പൂതിരിയായിരുന്നു. പറഞ്ഞുവരുമ്പോൾ അവൻ്റെ വകയിൽ ഒരമ്മാവൻറെ മോളായി വരും. അവൻ്റെ നാട്ടുകാരി തന്നെ. പക്ഷെ കോളേജിൽ പഠിക്കുന്ന കാലത്ത് കുടുംബത്തിലെ ഒരു കല്യാണത്തിനിടയിൽ ഒരു പരിചയവുമില്ലാത്ത ബന്ധുക്കൾക്കിടയിൽ പോസ്റ്റായി നിൽക്കുന്നതിനിടയിൽവെച്ചാണ് അവൻ തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിൻ്റെ ഇളപ്പമുള്ള അവളെ കാണുന്നതും, പരിചയപ്പെടുന്നതും .
ആ പരിചയം പിന്നെ ഇൻസ്റ്റയിലേക്കും, വാട്സാപ്പിലേക്കും വളർന്നു. പരിചയം സൗഹൃദമായി. തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള അവൻ്റെ യാത്രകളിൽ കോഫി ഷോപ്പുകളും, പാർക്കുകളും. സിനിമ തിയേറ്ററുകളും അവരുടെ സൗഹൃദത്തിൻ്റെ വളർച്ചയ്ക്ക് വളമേകി. അധിക കാലം വേണ്ടി വന്നില്ല അതൊരു പ്രണയത്തിൽ എത്തി നിൽക്കാൻ.
"ഓ നീയും ഹരിയെ പോലെ തേയ്ക്കപ്പെട്ടോ?? രണ്ട് നിരാശാ കാമുകന്മാരെ താങ്ങാൻ നമ്മുടെ ഗാങ്ങിന് പറ്റില്ല കേട്ടോ," ഫൈസൽ പറഞ്ഞതുകേട്ട് എല്ലാവരും ഹരിയെ നോക്കി. കാര്യം ബ്രേക്കപ്പ് കഴിഞ്ഞ് ഒരുവർഷത്തിലധികം കഴിഞ്ഞിരുന്നെങ്കിലും,
ഹരി എന്നോ അതിൽനിന്ന് മൂവ് ഓൺ ചെയ്തിരുന്നുവെങ്കിലും ഹരിയായിരുന്നു അവരുടെ ആസ്ഥാന "നിരാശാകാമുകൻ". അല്ലെങ്കിലും സുജിത്തിനെ പോലെ നാലഞ്ചുവർഷം കൊണ്ടുനടക്കുന്ന കല്യാണം കഴിക്കാനുള്ള
💬 Comments
View all comments