0%

Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]

Author : kkstories Read All Parts 1K

കൊച്ചു കൊച്ചു വഴക്കുകൾ തീർക്കാൻ മുമ്പിൽ നിന്നോ പിന്നിൽ നിന്നോ ഇടപെട്ടിട്ടുണ്ട്. അങ്ങനെ പിണക്കമുള്ളനാളുകളിൽ ഇങ്ങനെ ഒരു മൂഡ് ഓഫ് അവന് പതിവുള്ളതാണ്.

അപ്പോഴൊക്കെ ടോണി അവനെ പൊക്കിയെടുത്ത് ഇതുപോലെ വല്ല പബ്ബിലും കൊണ്ടുവന്ന് രണ്ടെണ്ണം അടിച്ച് കുറച്ചുനേരം ഡാൻസൊക്കെ ചെയ്ത് ഉഷാറാക്കും. പക്ഷേ അന്നൊന്നും അവൻ ഇങ്ങനെ "മീരയെ നഷ്ടപ്പെടും," എന്നൊന്നും പറഞ്ഞ് ഇത്രയും കരഞ്ഞിട്ടില്ല.

"ഹരിക്കുണ്ടായത്തുപോലെ അവൾ എന്നെ തേച്ചിരുന്നെങ്കിൽ പോലും എനിക്ക് ഇത്രയും വിഷമമുണ്ടാകില്ല," സുജിത്ത് തുടർന്നു, " എന്നാല് അവൾക്ക് എന്നെയും എനിക്ക് അവളെയും ഇഷ്ടമുണ്ട് എന്നറിയുമ്പോൾ തന്നെ അവളെ നഷ്ടമാകുന്നത്..." അവന് മുഴുമിപ്പിക്കാനായില്ല.

"എന്താടാ ഈ പറയുന്നത്?" ഹരി അവൻ്റെ കൈ പിടിച്ചു.

"നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിങ്ങള് ഒന്നിച്ചിരിക്കും, നീ കാര്യം പറ" ടോണി ആവർത്തിച്ചു.

"അവൾക്ക്.. അവൾക്ക് കല്യാണാലോചനകൾ തുടങ്ങിയിരിക്കുന്നു. "

"ഓ ഇത്രേ ഉള്ളോ?ഇതിനാണോ? നിങ്ങള് പോയി വീട്ടുകാരെ കൂട്ടി പെണ്ണ് ചോദിക്ക്" സിദ്ധു കൂളായി പറഞ്ഞു.

"നന്നായി... എൻ്റെ വീട്ടിലെ അവസ്ഥ വെച്ച് ചെന്ന് ചോദിച്ചാൽ ഉടനെ പെണ്ണ് തരും. ബന്ധു ആണെന്നെ ഉള്ളൂ എടാ അവളുടെ അച്ചന് കാശിനോടുള്ള ആർത്തി കഴിഞ്ഞേ എന്തും ഉള്ളൂ.

സർക്കാർ ജോലിക്കാരുടെ ആലോചന വരെ പി എസ് സി സൈറ്റ് നോക്കി ശമ്പളം പോര എന്ന് കണ്ടുപിടിച്ച് ഉപേക്ഷിക്കുന്ന ആളോടാണ് ചിതലെടുത്ത തറവാടിൻ്റെ കുടുംബക്ഷേത്രത്തിലെ ശാന്തിപ്പണിവെച്ച് കുടുംബം നോക്കുന്ന അഛൻ്റെ ഡിഗ്രി പോലും പാസ് ആവാത്ത മകൻ പെണ്ണ് ചോദിക്കുന്നത്. എന്നോടുള്ള പുച്ഛം അയാളുടെ ഓരോ നോട്ടത്തിലും സംസാരത്തിലും വ്യക്തമാണ്. "

അതുകേട്ട് ടോണിയെ നോക്കിയ മറ്റുള്ളവരോട്

💬 Comments

View all comments