0%

Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]

Author : kkstories Read All Parts 1K

ഞാൻ പറഞ്ഞ ആ സോഫ്റ്റ് വെയർ എഞ്ചിനീയർ നമ്മുടെ സുജി തന്നെ. തൽക്കാലത്തേക്ക് നമ്മുടെ കമ്പനിയും ഹാപ്പി വില്ലയും ഒക്കെ അവൻ്റെയാണ് .. അവൻ്റെയാണ് എന്ന് നമ്മൾ മീരയുടെ വീട്ടുകാരെ വിശ്വസിപിക്കുന്നു. മനസ്സിലായോ?"

"എടാ ഈ ഡിഗ്രി പോലും ഇല്ലാത്ത ഞാനോ?" സുജിത്ത് ചോദിച്ചു.

"അതിന് ബ്രോക്ക് ഡിഗ്രി ഇല്ല എന്ന് അങ്ങേർക്ക് അറിയാമോ?" വിക്കി ചോദിച്ചു.

"എവിടുന്ന്? അങ്ങേർക്ക് പോയിട്ട് ഇവൻ്റെ വീട്ടുകാർക്ക് പോലുമറിയില്ല," ടോണി പറഞ്ഞു.

"അപ്പോ പിന്നെ പറഞ്ഞപോലെ.. അവരുടെയെല്ലാം മുന്നിൽ സുജിത്താണ് നമ്മുടെ സി ഇ ഒ." ഫൈസൽ പറഞ്ഞു.

"പക്ഷേ.. എടാ.. അങ്ങേർക്ക് എൻ്റെ വീട്ടിലെ കാര്യമൊക്കെ നന്നായി അറിയുന്നതല്ലേ? ഞാൻ നമ്മുടെ കമ്പനിയുടെ മുതലാളി എന്നൊന്നും പറഞാൽ അയാള് വിശ്വസിക്കില്ല," സുജിത്ത് മറ്റൊരു പോയിൻ്റ് പറഞ്ഞു.

"ശരിയാണ്. പക്ഷേ പക്ഷേ പണം മുടക്കിയത് നീയല്ല... നമ്മുടെ ഇൻവെസ്റ്റർ ആണല്ലോ... നിനക്കുള്ളത് ഷെയറാണ്... കോടികളുടെ ഷെയർ... അതങ്ങേർ വിശ്വസിക്കും.."

"ഇൻവെസ്റ്ററോ ഏത് ഇൻവെസ്റ്റർ?" സുജിത്ത് സംശയിച്ചു.

"എടാ ഏതെങ്കിലും ഒരു നാടകക്കാരനെ പിടിച്ചു ടൈം കോട്ടും ധരിപ്പിച്ച് കൊണ്ടുവരാൻ ആണോ പ്രയാസം. ഇനി ഒന്നും നടന്നില്ലെങ്കിൽ എനിക്കും ചില ഫോറിൻ കോൺടാക്ട് കൂട്ടിക്കോ. അവിടന്ന് ഒരു വീഡിയോ കോൾ പോരെ? കൂടെ വാടകയ്ക്കെടുത്ത ഒരു ഫോറിൻ കാറും, പണി നടക്കുന്ന ഏതെങ്കിലും ബിൽഡിംഗിൽ ചൂണ്ടിക്കാണിക്കാൻ പറ്റിയ ഒരു ഓഫീസ് സ്പേസും കൂടി ആയാൽ പിന്നെ അവളുടെ തന്തയല്ല തന്തയുടെ തന്ത വരെ വീഴും."

അത് കേട്ടതോടെ സുജിത്തിൻ്റെ മുഖം തെളിഞ്ഞു. കൂടെ ബാക്കി ഉള്ളവരുടെയും.

"താങ്ക്സ് എല്ലാവരോടും....." സുജിത്തിൻ്റെ കണ്ണ്

💬 Comments

View all comments