Chapter Title : ഹാർട്ട് അറ്റാക്ക് 1 [കബനീനാഥ്]
താടിരോമങ്ങളും…
സഹൃദയമായ പെരുമാറ്റം…
എപ്പോഴും ചിരിക്കുന്ന മുഖം…
ഗേയ്റ്റിലേക്ക് കാഴ്ചയെത്തുന്ന ജനാലയ്ക്കരികിലിരുന്ന് അയാൾ പുറത്തേക്കു നോക്കിയിരുന്നു……….
ശരീരത്തിന് നല്ല സുഖമില്ലാത്തതു പോലെ അയാൾക്കു തോന്നി…
രണ്ടു മൂന്നു ദിവസമായി തുടങ്ങിയിട്ട്…
ഇടതുവശത്തെ ചുമലിൽ നിന്ന് നേരിയ തരിപ്പുള്ള ഒരു വേദനയോ മിന്നലോ ചിലപ്പോൾ ഉണ്ടാകുന്നു…
കഴിഞ്ഞ ദിവസം ചതുപ്പിൽ മുൻവശത്തെ ടയർ താഴ്ന്നു പോയ സാമുവൽ വക്കീലിന്റെ കാർ തള്ളിയപ്പോൾ തുടങ്ങിയതാണ്…
ഒരാളെയും പകരത്തിനിവിടെ നിർത്താനില്ല..
അല്ലെങ്കിൽ ഹോസ്പിറ്റലിൽ ഒന്നു പോയി നോക്കാമായിരുന്നു…
ഗേയ്റ്റു കടന്ന് സ്കൂൾ യൂണിഫോമിൽ ലയ വരുന്നതു കണ്ടതും ചന്ദ്രദാസിന്റെ മുഖം ഒന്നു പ്രകാശിച്ചു…
ഗേയ്റ്റിനു വശത്തിരുന്ന പാൽക്കുപ്പി കുനിഞ്ഞെടുത്തു നിവരുന്നതിനിടയിൽ ലയ അയാളെ നോക്കി ഒന്നു മന്ദഹസിച്ചു…
ലയ പ്രമോദ്…….....!
പതിനെട്ടു കഴിഞ്ഞവൾ… ….
പഠനത്തിലെ മികവു കൊണ്ട് പ്ലസ് ടു വിനാണ് പഠനം…
അദ്ധ്യാപകദമ്പതികളുടെ ഒറ്റ മോൾ…
സയൻസ് ഗ്രൂപ്പ് ഒന്നും കിട്ടിയില്ല , പിന്നെ മാനേജ്മെന്റുമായുള്ള ബന്ധം വെച്ച് കൊമേഴ്സിന് ഒരു സീറ്റ് ഒപ്പിച്ചെടുക്കുകയായിരുന്നു…
പ്രമോദ് സാറിന് നാലു കിലോമീറ്റർ മാത്രം അപ്പുറത്തുള്ള സ്കൂളിലാണ് ജോലി…
ടീച്ചറിന് മുപ്പതു കിലോമീറ്ററിനടുത്തു വരും…
അതുകൊണ്ടു തന്നെ വൈകി വരുന്ന പ്രഭ ടീച്ചറെയും കൂട്ടിയാണ് പ്രമോദ് സർ വരാറുള്ളത്…
താഴെ നിലയിൽ ഒന്നിൽ ഒരു വക്കീൽ ഫാമിലി…
വക്കീലിന് ഒരു തല തെറിച്ച ചെക്കനുണ്ട്…
ജോയൽ സാമുവൽ…
അടുത്തതിൽ ഒരു പെന്തക്കോസ്ത് ഫാമിലി… അവരങ്ങനെ ആരോടും വലിയ ബന്ധത്തിലല്ല…
കൂടുതൽ ദിവസങ്ങളും അവരവിടെ ഉണ്ടാവുകയില്ല എന്നതാണ് സത്യം..
മുകളിലെ മറ്റേ ഫ്ളാറ്റ് ഒരു ഐ.ടി ദമ്പതികളായിരുന്നു…
ഭാര്യ ഡെലിവറിയ്ക്കായി വീട്ടിലായതിനാൽ ഇടയ്ക്കിടയ്ക്കേ
💬 Comments
View all comments