0%

Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]

ഇരു കക്ഷത്തിലൂടെയും കൈകൾ കോർത്ത് ശ്യാം ഹാളിലേക്ക് വലിച്ചു കൊണ്ടുവന്നു……

തണുത്തു തുടങ്ങുന്ന മൃതശരീരത്തിന് നല്ല ഭാരമുണ്ടായിരുന്നു…

മൃതശരീരത്തിന്റെ മൂക്കിൽ നിന്നും രക്തവും രക്തമയമുള്ള ശ്ലേഷ്മവും നിലത്തു ചാടിയത് ഹാളിൽ കിടന്ന ടർക്കിയെടുത്ത് ലയ അപ്പോൾ തന്നെ തുടച്ചു മാറ്റി…

വാതിലിന്റെ രണ്ടു പാളികളും വലിച്ചു തുറന്നത് ലയയാണ്…

അവൾ ആദ്യം പുറത്തിറങ്ങി പരിസരം വീക്ഷിച്ചു……….

നിശബ്ദത… ….!

പുറമെ ഇരുട്ടിത്തുടങ്ങിയിരുന്നു…

മഴക്കാറ് കട്ടപിടിച്ചു കിടക്കുന്നു… ….

ലെവൽ ക്രോസിനപ്പുറം ഏതോ ട്രെയിൻ ദൂരെ നിന്ന് വരുന്ന ഇരമ്പൽ നിശബ്ദതയെ ആ നിമിഷം ഭേദിച്ചു…

അവളൊന്നു കൂടി നടുങ്ങി…

അച്ഛനുമമ്മയും വരാറായിരിക്കുന്നു…

പ്രകൃതിയിയിൽ ഒരു മിന്നലുണ്ടായി…

കോറിഡോറിലേക്ക് ബോഡി വലിച്ചിറക്കി ശ്യാം നിന്നു കിതച്ചു….

“” പ്ലീസ്……..........”

ലയ കെഞ്ചി…

ശ്യാം അവളെ നോക്കിയതല്ലാതെ മിണ്ടിയില്ല…

രണ്ടു ഫ്ലാറ്റിന്റെയും നടുക്കാണ് പടികൾ..

ഇരുവരുടെയും മിഴികൾ ഇടംവലം പരതിക്കൊണ്ടിരുന്നു…

പടികൾക്കു മുന്നിലേക്ക് ബോഡി എത്തിച്ച ശേഷം ശ്യാം അവളെ നോക്കി…

“” നീയും പിടിക്കണം… ബോഡിയിൽ എന്തെങ്കിലും മുറിവു കണ്ടാൽ നമ്മൾ രണ്ടു പേരും കുടുങ്ങും… …. “

കിതപ്പിനിടയിലൂടെ ശ്യാം പറഞ്ഞു…

കയ്യിലിരുന്ന ടർക്കി , നിലത്തിട്ട് കുനിയാൻ തുടങ്ങിയ ലയ ഗേറ്റ് കടന്ന് അച്ഛന്റെ ബൈക്ക് വരുന്നതു കണ്ടു…

ഒരു മിന്നൽ കൂടി ആകാശച്ചെരുവിൽ വെട്ടിപ്പുളഞ്ഞു…

ഇടിവെട്ടേറ്റവളേപ്പോലെ ലയ നിന്ന നിൽപ്പിൽ കുലുങ്ങി…

പിന്നിലേക്കു തിരിഞ്ഞ ശ്യാമും ബൈക്ക് കണ്ടിരുന്നു…

വിളറിവെളുത്ത മുഖവുമായി ഇരുവരും രണ്ടേ രണ്ടു സെക്കന്റ് പകച്ചു നിന്നു…

അടുത്ത നിമിഷം ശ്യാം പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്…

ശ്യാമിനെ മറികടന്ന് ലയ, അവളുടെ ഫ്ലാറ്റിലേക്ക്

💬 Comments

View all comments