Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
പുശ്ചം എന്ന് അവന് തോന്നി. പെണ്ണുകാണാൻ ചെന്നത് മുതൽ അവനോട് ഒരു താൽപര്യമില്ലാത്ത പെരുമാറ്റം ആയിരുന്നു അവളുടെത്. തൻ്റെ ശരീരത്തെ കളിയാക്കി കൂട്ടുകാരികളോട് സംസാരിക്കുന്നത് പല തവണ അവൻ കേട്ടിട്ടുണ്ട്. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി തന്നെ കെട്ടിയതാണെന്ന് അന്ന് വിരുന്നിന് പോയപ്പോൾ തന്നെ മനസ്സിലാക്കിയിരുന്നു. തൻ്റെ തുണികൾ അവൾ അറപ്പോടെയാണ് കൈകാര്യം ചെയ്തിരുന്നത് എന്നവൻ ഓർത്തു. വിധിയാണ് എന്ന് ദാസൻ കരുതി. അവൻ ഉള്ളിൽ ഒരു തേങ്ങലോടെ ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് രാവിലെ നന്ദിനി ദോബി തന്ന തുണികൾ ഇടാൻ വീടിൻ്റെ മുകളിലേക്ക് പോയി. ദാസൻ ഇഡ്ഡലിയും സാമ്പാറും കഴിച്ച് ഡ്രസ്സ് മാറി ഓഫീസിൽ പോകാൻ തയാറായി. പോകുന്നതിനു മുൻപ് വാർത്ത കാണാൻ ടിവി ഓൺ ആക്കി. ടിവിൽ വാർത്ത കണ്ടിരിക്കുക ആണെങ്കിലും ഇന്നലത്തെ കാഴ്ചകൾ അവൻ്റെ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല. കറൻറ് പോയപ്പോൾ ആണ് സെറ്റിയിൽ ഇരുന്ന് നോക്കിയാൽ കിടപ്പ് മുറിക്കകം ടിവിയിലെ റിഫ്ലക്ഷൻലൂടെ കാണാം ,എന്ന് അവൻ കണ്ടത്. തുണി വിരിക്കാൻ പോയ നന്ദിനി പെട്ടെന്ന് മുഖം ചുളിച്ച് അകത്തേക്ക് കയറി വന്നു.
"ഒരുത്തൻ എന്നെ വല്ലാതെ തുറിച്ച് നോക്കുന്നു."
അവളെ കണ്ടാൽ നോക്കാൻ ആർക്കും തോന്നും. ഇതിപ്പോ ആരാ നോട്ടം ഉടക്കുന്നതിന് മുൻപ് കണ്ണ് വെട്ടിക്കാൻ മറന്നത്, എന്ന് വിചാരിച്ച് പുറത്തേക്ക് ചെന്ന് നോക്കി .
സാധാരണ അവിടെ കൂടി നിന്ന് കളിക്കുന്ന കുട്ടികളെ അവിടെ കാണുന്നില്ല. ആകെ അസാധാരണമായ ഒരു നിശബ്ദത. അവൻ താഴേക്ക് നോക്കി. ദാസൻ്റെ കാല് വിറച്ചു. തൻ്റെ നേരെ നോക്കി നിൽക്കുന്നത് ഹംസ ആണ്. അവൻ പതുക്കെ
💬 Comments
View all comments